
തിരുവനന്തപുരം: അതിവേഗ റെയില്‍പാതയുമായി കേരളം.
തിരുവനന്തപുരം മുതല്‍ കാസർകോട് വരെയുള്ള റൂട്ടില്‍ റാപ്പിഡ് റെയില്‍ ട്രാൻസിറ്റ് പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നല്‍കി. 583 കിലോമീറ്റർ നീളത്തിലാണ് പദ്ധതി. നാലു ഘട്ടമായാണ് നടപ്പാക്കുക.
പദ്ധതിക്കായി സംസ്ഥാനത്തിന്റെ താല്പര്യം അറിയിച്ച് കേന്ദ്ര സർക്കാരിന് ഔപചാരികമായി കത്ത് അയക്കും. അതിനാവശ്യമായ കൂടിയാലോചനകള്‍ ആരംഭിക്കുവാനും ഗതാഗത വകുപ്പിനെ മന്ത്രിസഭ ചുമതലപ്പെടുത്തി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കെ-റെയില്‍ പദ്ധതിയുമായി മുന്നോട്ട് പോകാൻ കഴിയാത്ത സാഹചര്യത്തിലാണ് അതിവേഗ റെയില്‍ പദ്ധതിയുമായി കേരളം മുന്നോട്ട് പോകുന്നത്. ഡല്‍ഹി – മിററ്റ് ആർആർടിഎസ് മാതൃകയിലാണ് കേരളത്തിലും നടപ്പാക്കുക.
മണിക്കൂറില്‍ 160 – 180 കിലോമീറ്റർ വരെ വേഗം, കുറഞ്ഞ സ്റ്റേഷൻ ഇടവേള, ഉയർന്ന യാത്രാ ശേഷി എന്നിവയാണ് പ്രത്യേകത. മീററ്റ് മെട്രോ എന്നത് ആർആർടിഎസുമായി സംയോജിപ്പിച്ചാണ് പ്രവർത്തിക്കുന്നത്. ഈ സംവിധാനം പൂർണമായും ഗ്രേഡ് – സെപ്പറേറ്റഡ് ആയാണ് നടപ്പിലാക്കുക.



