
കോട്ടയം : അടയ്ക്ക അപകടകാരിയാണോ എന്ന പരിശോധന നടന്നു വരുന്നതിനിടെ നിരോധനം ഏർപ്പെത്തുന്ന നടപടി അപലപനീയം
വിപണിയിൽ എറ്റവും ഉയർന്ന വില രേഖപെടുത്തി കമുകുകൃഷി
മുന്നേറികൊണ്ടിരിക്കുന്നതിനിടെ കർഷകരെ ആശങ്കയിലാക്കുന്ന സമീപനത്തിൽ നിന്നു കേന്ദ്രസർക്കാർ പിന്നോട്ടു പോകണമെന്ന് കർഷക കോൺഗ്രസ് നേതാവ് എബി ഐപ്പ് ആവശൃപ്പെട്ടു.
ലോകാരോഗ്യ സ൦ഘടനയുടെ കീഴിലുള്ള ഇന്റർനാഷണൽ ഏജൻസി ഫോർ റിസർച്ച് ഓൺ ക്യാൻസർ എന്ന സ൦ഘടന അടയ്ക്കായെ അർബുദകാരിയായി തരം തിരിച്ചിരിക്കുകയാണ്. എന്നാൽ ഇന്ത്യയിൽ ഐ സി എ ആർ ഈ വിഷയത്തിൽ രാജ്യ വ്യാപക പഠനം നടത്തിവരുന്നതേയുള്ളു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ ഈ റിപ്പോർട്ടിന് കാത്തുനിൽക്കാതെ ശുദ്ധമായ അടയ്ക്ക ഉപയോഗിച്ചുള്ള പാൻ ഉൽപ്പന്നങ്ങൾ കുടീ നിരോധിക്കാനുള്ള കേന്ദ്രസർക്കാരിന്റെ നിക്ക൦ പ്രതിഷേധാർഹമാണ്.
ഇത്തരം ഒരു നീരോധനമുണ്ടായാൽ കമുക് കൃഷിയുടെ ഭാവി തന്നെ ഇല്ലാതാകു൦. ഈ വിഷയത്തിൽ കാ൦കോ ഉൾപ്പെടെ തുടരുന്ന മൗന൦ പ്രതിഷേധാർഹമാണ്.







