സതീശൻ – ചെന്നിത്തല പോര് മുറുകുന്നു;എൻഡിടിവി സര്‍വ്വേ ഫലം തള്ളിയതിൽ യു.ഡി.എഫിലും അതൃപ്തി

Spread the love

എൻഡിടിവി സര്‍വ്വേയിൽ തന്‍റെ പേരില്ലാത്തതിൽ സന്തോഷമെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രമേശ് ചെന്നിത്തല തന്നെ ചോദ്യം ചെയ്തതോടെ ഇനി ആ റിപ്പോർട്ട് വച്ച് മുന്നോട്ട് പോകാനും പ്രചരണം നടത്താനും കോൺഗ്രസ്സിനോ മുസ്ലിംലീഗിനോ കഴിയുകയില്ല.

video
play-sharp-fill

ഒരു പണിയുമില്ലാത്ത ചിലരാണ് സര്‍വ്വേ നടത്തുന്നത് എന്നാണ് ചെന്നിത്തല തുറന്നടിച്ചിരിക്കുന്നത്. അതിനാൽ തന്നെ തന്‍റെ പേരില്ലാത്തതിൽ സന്തോഷമെന്നും അദ്ദേഹം തുറന്നു പറഞ്ഞിട്ടുണ്ട്.

മുൻ ആഭ്യന്തര മന്ത്രിയും മുതിർന്ന കോൺഗ്രസ്സ് നേതാവുമായ ചെന്നിത്തലയെ ഇങ്ങനെ പറയാൻ പ്രേരിപ്പിച്ചത്, സർവ്വേയിൽ പങ്കെടുത്തവരിൽ ഭൂരിപക്ഷവും സതീശനെ പിന്തുണച്ചതുകൊണ്ടാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിണറായി ആണ് ഒന്നാം സ്ഥാനത്ത് വന്നതെങ്കിൽ പോലും ചെന്നിത്തല ഇത്തരം ഒരു കടുത്ത പ്രതികരണം നടത്തുമായിരുന്നില്ല എന്നാണ് തോന്നുന്നത്. അത്രയ്ക്കും ദേഷ്യം സതീശനോട് ചെന്നിത്തലയ്ക്കുണ്ട്.

കെ. കരുണാകരൻ്റെ മന്ത്രിസഭയിൽ മന്ത്രി ആയ വ്യക്തിയാണ് രമേശ് ചെന്നിത്തല. വളരെ ചെറിയ പ്രായത്തിൽ മന്ത്രിയായ അദ്ദേഹം, യൂത്ത് കോൺഗ്രസ്സിൻ്റെ അഖിലേന്ത്യാ പ്രസിഡൻ്റായും എ.ഐ.സി.സി സെക്രട്ടറിയായും ദീർഘകാലം ദേശീയ തലത്തിലും പ്രവർത്തിച്ചിട്ടുണ്ട്.

പിന്നീട് ഐ ഗ്രൂപ്പ് വിട്ടപ്പോൾ ജി കാർത്തികേയനൊപ്പം ചേർന്ന് തിരുത്തൽ വാദി ഗ്രൂപ്പ് ഉണ്ടാക്കാൻ മുൻ കൈ എടുത്തതും ചെന്നിത്തലയാണ്. ഇതേ ചെന്നിത്തലയുടെ കീഴിൽ മൂന്നാം ഗ്രൂപ്പിൽ പ്രവർത്തിച്ചവരാണ് ഈ പറയുന്ന വി.ഡി സതീശനും കെ.സി വേണുഗോപാലും.

കെ കരുണാകരൻ്റെ മരണത്തോടെയാണ് ഐ ഗ്രൂപ്പിൻ്റെ കടിഞ്ഞാൺ ചെന്നിത്തലയുടെ കയ്യിൽ എത്തിയിരുന്നത്. ഇതിന് പിന്നിൽ നടന്ന ഗ്രൂപ്പുകളി എന്തൊക്കെ ആയിരുന്നു എന്നത് നമുക്ക് പിന്നീടൊരു ഘട്ടത്തിൽ വിശദമായി തന്നെ ചർച്ച ചെയ്യാം. ഈ ഘട്ടത്തിൽ ഒക്കെ ചെന്നിത്തലയുടെ ഒപ്പം നിഴലായി തന്നെ, വി.ഡി സതീശനും കെ.സി വേണുഗോപാലും ഉണ്ടായിരുന്നു.

യഥാർത്ഥത്തിൽ ഉമ്മൻ ചാണ്ടിയുടെ മരണവും കെ.സി വേണുഗോപാലിൻ്റെ എ.ഐ.സി.സിയിലെ പദവിയുമാണ് ചെന്നിത്തലയ്ക്ക് വിനയായി മാറിയിരുന്നത്.

സംഘടനാ ജനറൽ സെക്രട്ടറി സ്ഥാനം ഉപയോഗിച്ച്, കെ സി വേണുഗോപാൽ ആദ്യം ചെയ്തത്, വി.ഡി സതീശനെ പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് കൊണ്ടു വരിക എന്നതായിരുന്നു. പിന്നീട് ഉമ്മൻ ചാണ്ടി ജീവിച്ചിരിക്കെ തന്നെ എ ഗ്രൂപ്പിനെ പോലും പിളർത്തി, ടി സിദ്ദിഖിനെയും ഷാഫി പറമ്പിലിനെയും പോലുള്ളവരെ അടർത്തി മാറ്റിയതും കെ.സി വേണുഗോപാലാണ്. കെ.സി ഗ്രൂപ്പ് എന്ന ഒരു ഗ്രൂപ്പ് തന്നെ ഇതിനായി അദ്ദേഹം ഉണ്ടാക്കിയിട്ടുണ്ട്.

എ ഗ്രൂപ്പിൽ നിന്നും ഐ ഗ്രൂപ്പിൽ നിന്നും പലരും പോയതും ഈ ഗ്രൂപ്പിലേക്കാണ്. ഇതോടെ പാർട്ടിയിൽ കൂടുതൽ ദുർബലമായത് ചെന്നിത്തലയാണ്. ഉമ്മൻ ചാണ്ടി മരണപ്പെട്ടതോടെ സതീശനും കളി തുടങ്ങി. പാർട്ടിയിലും ഗ്രൂപ്പിലും ചെന്നിത്തലയുടെ വിശ്വസ്തരായി നിന്നവർ പാർട്ടിയിലെ എതിരാളികളായി മാറിയതോടെ, ചെന്നിത്തലയാണ് ശരിക്കും ക്ഷീണിച്ച് പോയത്. ഈ ക്ഷീണം അകറ്റി തിരിച്ച് ‘അടിച്ച് കേറി ‘ വരാനാണ് ഇപ്പോൾ അദ്ദേഹം ശ്രമിക്കുന്നത്.

ഇതിൻ്റെ ഇടയിൽ പാരയായി ഇത്തരം ഒരു സർവേ വന്നാൽ, അത് ചെന്നിത്തലയ്ക്ക് എങ്ങനെയാണ് അംഗീകരിക്കാൻ പറ്റുക ? അദ്ദേഹത്തിന് ഇപ്പോൾ 69 വയസ്സുണ്ട്. യു.ഡി.എഫിന് ഭരണം ലഭിച്ചാൽ മുഖ്യമന്ത്രിയാകാനുള്ള അവസാന ചാൻസാണ് ചെന്നിത്തലയ്ക്ക് മുന്നിലുള്ളത്. അതുകൊണ്ടാണ് അദ്ദേഹം ജാഗ്രതയോടെ മുന്നോട്ട് പോകുന്നത്. സർവേ ഫലനത്തെ തള്ളി പറഞ്ഞതും അതുകൊണ്ടാണ്.

രമേശ് ചെന്നിത്തലയുടെ പ്രതികരണം ഇടതുപക്ഷത്തിനാണ് ഗുണം ചെയ്യുക. ചെന്നിത്തല തള്ളി പറഞ്ഞ സർവേയെ കുറിച്ച് പിന്നെ ഒരു മറുപടി മുഖ്യമന്ത്രിയും ഇടതുപക്ഷ നേതാക്കളും പറയേണ്ട കാര്യമില്ലല്ലോ ? തിരഞ്ഞെടുപ്പ് പ്രചരണത്തിന് യു.ഡി.എഫിന് ഉപയോഗിക്കാൻ പറ്റുമായിരുന്ന ഒരു ആയുധത്തിൻ്റെ മുനയാണ് ചെന്നിത്തല ആയിട്ട് ഇപ്പോൾ ഒടിച്ച് കളഞ്ഞിരിക്കുന്നത്. വി.ഡി സതീശൻ്റേയോ,

അതല്ലെങ്കിൽ കെ.സി വേണുഗോപാലിൻ്റെയോ കീഴിൽ, ഒരു മന്ത്രിസഭയിൽ, വെറുമൊരു മന്ത്രിയായി ഇരിക്കേണ്ടി വരിക എന്നത് സ്വപ്നത്തിൽ പോലും ചിന്തിക്കാൻ ചെന്നിത്തലയ്ക്ക് കഴിയുകയില്ല. സർവ്വേയിൽ തൻ്റെ പേര് മനപൂർവ്വം ഒഴിവാക്കിയെന്ന് തന്നെയാണ് അദ്ദേഹം കരുതുന്നത്.

സർവേകൾക്ക് എല്ലാം തന്നെ, ഒരു തട്ടിപ്പ് രീതിയുടെ സ്വഭാവമാണ് ഉള്ളത്. കുറച്ച് പേരുടെ മാത്രം സാമ്പിൾ എടുത്ത് പ്രഖ്യാപിക്കുന്ന ഈ ഏർപ്പാട് തന്നെ അവസാനിപ്പിക്കേണ്ട കാലം കഴിഞ്ഞിട്ടുണ്ട്. കേരളത്തിൽ ഭരണവിരുദ്ധ വികാരം ഉണ്ടെന്നാണ് എൻഡിടിവി വോട്ട് വൈബ് സർവ്വേ ഫലത്തിൽ പറയുന്നത്.

50% അധികം ജനങ്ങൾ ഭരണത്തിൽ അതൃപ്തി പ്രകടിപ്പിക്കുന്നുണ്ടെന്നും സർവ്വേയില്‍ ചുണ്ടിക്കാണിച്ചിട്ടുണ്ട്. മാത്രമല്ല, ഭരണം വളരെ മോശം എന്ന് പറയുന്നത് 31 ശതമാനം ആളുകളാണ് എന്നും, മോശം എന്ന് പറയുന്നത് 20 ശതമാനം പേരാണ് എന്നുമാണ് കണ്ടുപിടുത്തം.