
കൊച്ചി: കോട്ടയത്ത് ജയിച്ചവരില്‍ ഭൂരിഭാഗം പേരും ക്രിസ്ത്യാനികളാണെന്നും അത് വർഗീയതയാണോയെന്നും യൂത്ത് കോണ്‍ഗ്രസ് നേതാവ് അബിൻ വർക്കി.
ആലപ്പുഴയില്‍ ജയിച്ചവരില്‍ ഭൂരിഭാഗവും മറ്റു പല ആളുകളാവും, അത് വർഗീയതയാണോയെന്നും അബിൻ വർക്കി ചോദിച്ചു. വര്‍ഗീയ ധ്രുവീകരണമുണ്ടോയെന്ന് അറിയാന്‍ മലപ്പുറത്തും കാസര്‍കോടും ജയിച്ചവരുടെ പേരുകള്‍ നോക്കിയാല്‍ മതിയെന്ന മന്ത്രി സജി ചെറിയാന്റെ പ്രസ്താവനയിലാണ് അബിൻ വർക്കിയുടെ പ്രതികരണം.
കണ്ണൂർ ജില്ലാ പഞ്ചായത്തില്‍ വിജയിച്ചത് സിപിഎമ്മാണല്ലോ, അവിടെ ജയിച്ചവരുടെ ലിസ്‌റ്റെടുക്കൂ, അത് വർഗീയത കാരണമാണോയെന്നും അബിൻ വർക്കി ചോദിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതുപോലെ നിരുത്തരവാദപരമായി സംസാരിക്കുന്ന സജി ചെറിയാനൊക്കെ സത്യത്തില്‍ എന്തിനാണ് ശ്രമിക്കുന്നത്? ഇയാള്‍ക്കൊക്കെ ചിലപ്പോള്‍ ഒരു പ്രാവശ്യമൊക്കെ ജനപ്രതിനിധിയാകാമായിരിക്കും.
നാല് വോട്ട് കിട്ടുമായിരിക്കും. പക്ഷേ ഈ നാടിന്റെ സാമൂഹിക ഘടനയെ തകർത്താല്‍ ഈ നാട് തകരില്ലേ…?- അബിൻ വർക്കി ചോദിച്ചു.



