
കടുത്തുരുത്തി:വായ്പയെടുത്ത പണം തിരിച്ചടക്കാത്തതിനെ തുടര്ന്ന് ജപ്തിക്ക് അധികൃതർ എത്തും മുമ്പേ കളനാശിനി കഴിച്ച് ആത്മഹത്യക്കു ശ്രമിച്ച ഗൃഹനാഥന് മരിച്ചു.
ഞീഴൂര് മംഗലത്ത് കരോട്ട് സാജു തോമസ് (59) ആണ് മരിച്ചത്.കേരളാ ബാങ്കില്നിന്നു വായ്പയെടുത്ത പണം തിരിച്ചടയ്ക്കാത്തതിനെത്തുടര്ന്ന് ജപ്തിയായ വസ്തുവില്നിന്ന് വീട്ടുകാരെ ഒഴിപ്പിക്കാന് കോടതി ഉത്തരവുമായി അധികൃതര് എത്തുന്നതിന് മുമ്പാണ് സാജു കളനാശിനി കഴിച്ചത്.
തുടര്ന്ന് സാജുവിനെ കോട്ടയം മെഡിക്കല് കോളജില് പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കേ ഇന്നലെ ഉച്ചയോടെയാണ് മരിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കോട്ടയം ജില്ലാസഹകരണ ബാങ്കിന്റെ ഞീഴൂര് ശാഖയില് നിന്ന് വര്ഷങ്ങള്ക്ക് മുമ്പ് സാജുവിന്റെയും ബന്ധുക്കളുടെയും പേരില് എടുത്ത 15 ലക്ഷം രൂപയും അതിന്റെ പലിശയും സഹിതം 35 ലക്ഷത്തോളം കുടിശികയായിരുന്നു.
ജില്ലാ സഹകരണ ബാങ്ക് കേരള ബാങ്കുമായി ലയിച്ചതിനെത്തുടര്ന്ന് കേരള ബാങ്ക് അധികൃതരാണ് കോടതി മുഖേന ജപ്തി നടപടി തുടങ്ങിയത്.
സാജു തോമസിന്റെ സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് നാലിന് തുരുത്തിപ്പള്ളി സെന്റ് ജോണ്സ് ബാപ്റ്റിസ്റ്റ് പള്ളി സെമിത്തേരിയില്. ഭാര്യ: ലില്ലി. മക്കള്: ലിന്സി, ലിജോ, ലിസ്മി. മരുമകന്: മാത്യു(ചെമ്പ്)



