കട്ടപ്പനയിൽ ഏലയ്ക്ക മോഷ്ടിച്ച കേസിൽ അച്ഛനും മകനും കട്ടപ്പന പോലീസിന്റെ പിടിയിലായി;പിടിയിലായത് നിരവധി മോഷണ കേസുകളിലെ പ്രതികൾ;മോഷണം നടത്തി ലഭിക്കുന്ന പണം ആഡംബര ജീവിതം നയിക്കാൻ

Spread the love

കട്ടപ്പന: തെവരയാറിൽ നിന്നും ഏലക്ക കടത്തിയ കുപ്രസിദ്ധ മോഷ്ടാക്കൾ കാമാക്ഷി ബിജുവിനെയും മകൻ ബിബിൻ ബിജുവിനെയും കട്ടപ്പന പോലീസ് പിടികൂടി. പ്രതികളെ കട്ടപ്പന പോലീസ് നെടുങ്കണ്ടത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. ദേവികുളം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

video
play-sharp-fill

കേരളത്തിലെ വിവിധ പ്രദേശങ്ങളില്‍ ഭവന ഭേദന കേസുകളിലും വാഹന മോഷണങ്ങളിലും പ്രതിയായ കാമാക്ഷി എസ് ഐ എന്ന് വിളിക്കുന്ന ബിജു, മകൻ ബിബിൻ ബിജു എന്നിവരെയാണ് കട്ടപ്പന പോലീസ് പിടികൂടിയത്.

നെടുങ്കണ്ടം പടിഞ്ഞാർ കവലയിലെ മലഞ്ചരയ്ക്ക് വ്യാപാര കേന്ദ്രത്തിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി.നെടുങ്കണ്ടത്ത് എത്തിച്ച് ഏലക്ക വിൽപ്പന നടത്തുവാൻ സഹായിച്ച മറ്റൊരു വാഹനവും കട്ടപ്പന പോലീസ് കസ്റ്റഡിയിൽ എടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കട്ടപ്പന തെവരയാറിൽ പള്ളിക്ക് എതിർവശത്ത് പ്രവർത്തിക്കുന്ന വീടോടു കൂടിയ സ്റ്റോറിൽ നിന്നാണ് ഡിസംബർ 29ന് രാത്രിയിൽ 220 കിലോയോളം വരുന്ന പച്ച ഏലക്ക അച്ഛനും മകനും കൂടി മോഷ്ടിച്ചത്.

ഏലക്ക നെടുങ്കണ്ടത്തെ മലഞ്ചരക്ക് വ്യാപാര കേന്ദ്രത്തിൽ എത്തിച്ച് വിൽക്കുകയായിരുന്നു.
മോഷണം നടത്തി ലഭിക്കുന്ന പണം ആഡംബര ജീവിതം നയിക്കാനാണ് ചെലവഴിക്കാറുള്ളതെന്ന് പൊലീസ് പറഞ്ഞു

ആഡംബര വാഹനങ്ങളും വസ്തുവകകളും വാങ്ങിയ ബിജുവിന്റെ പേരിൽ കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകലിലായി 500 ഓളം മോഷണ കേസുകളുണ്ട്. വിവിധ കേസുകളിലായി 15 വർഷത്തോളം ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. പീരുമേട് ജയിലിൽ കഴിഞ്ഞ ബിജുവിനെ 2023 ഫെബ്രുവരിയിൽ കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലേയ്ക്ക് മാറ്റിയിരുന്നു.

കട്ടപ്പന ഡി വൈ എസ്. പി. വി. എ. നിഷാദ് മോൻ,കട്ടപ്പന സി. ഐ. ടി സി മുരുകൻ, എസ് ഐ. പി വി. മഹേഷ്,എസ്. ഐ. ബേബി ബിജു,എസ് സി. പി. ഒ. ജോബിൻ ജോസ്, സി പി ഒ മാരായ അഭിലാഷ്, വിജിൻ, കാമരാജ്, സുബിൻ, എന്നിവരും തൊടുപുഴ സ്‌ക്വാർഡും ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.