
സുന്ദരികളായ പെണ്‍കുട്ടികള്‍ പുരുഷന്റെ ശ്രദ്ധ ആകർഷിക്കുവെന്ന സ്ത്രീ വിരുദ്ധ പരാമർശവുമായി പ്രദേശിലെ കോണ്‍ഗ്രസ് എംഎല്‍എ ഫൂല്‍ സിങ് ബരയ്യ. പിന്നാക്ക സമുദായങ്ങളിലെ സ്ത്രീകള്‍ സുന്ദരികളല്ലെങ്കിലും ബലാത്സംഗത്തിന് ഇരയാകുന്നുവെന്നും എംഎല്‍എ പറഞ്ഞു. എന്നാൽ ഈ വിവാദ പരാമർശം മധ്യപ്രദേശില്‍ വ്യാപക പ്രതിഷേധത്തിന് തിരി കൊളുത്തിയിരിക്കുകയാണ്.
പിന്നാക്ക സമുദായങ്ങളിലെ സ്ത്രീകള്‍ സുന്ദരികളല്ലെങ്കിലും ബലാത്സംഗത്തിന് ഇരയാകുന്നു. ദളിത്, ആദിവാസി സ്ത്രീകളെ ബലാത്സംഗം ചെയ്താല്‍ ആത്മീയ ഗുണം ലഭിക്കുമെന്ന് മതഗ്രന്ഥങ്ങളില്‍ പരാമർശിക്കുന്നതായും ഫൂല്‍ സിങ് പറഞ്ഞു. ഇതുകൊണ്ടാണ് കുട്ടികള്‍ വരെ ബലാത്സംഗത്തിന് ഇരയാകുന്നതെന്നും എംഎല്‍എ പറഞ്ഞു. എംഎല്‍എയുടെ പരാമർശത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.


