
രാവിലെ ദോശ അല്ലെങ്കിൽ പുട്ട് തയാറാക്കാനായി പ്ലാൻ ചെയ്തിട്ട് കറിയ്ക്കുള്ള കടല കുതിർക്കാൻ മറന്നോ? ഇനി ടെൻഷൻ വേണ്ട, അതിനൊരു എളുപ്പവഴിയുണ്ട്. കടല തലേന്ന് വെള്ളത്തിൽ കുതിർത്തില്ലെങ്കിലും പെട്ടെന്ന് വേവിച്ചെടുക്കാൻ ട്രിക്കുണ്ട്. എല്ലാവർക്കും പ്രയോജനകരമാകും ഈ ടിപ്പ്. എങ്ങനെയെന്ന് അറിയാം.
∙കടല കഴുകി കുക്കറിലേക്ക് ഇടാം. ആവശ്യത്തിന് വെള്ളം ചേർത്ത് മൂന്ന് വിസിൽ അടിപ്പിക്കാം. കുക്കറിന്റെ പ്രഷർ പോയതിനു ശേഷം തുറക്കാം. അപ്പോൾ കടല പൂർണമായും വെന്ത് കാണില്ല, ചെറുതായി കുതിർന്ന പോലെ തോന്നും.
അതിലേക്ക് ആവശ്യത്തിന് ഐസ്ക്യൂബും തണുത്ത വെള്ളവും ചേർക്കണം. കടലയുടെ അളവ് അനുസരിച്ച് ഐസ്ക്യൂബ് ചേർക്കണം. കുറഞ്ഞുപോകരുത്. പിന്നെയും കുക്കറിൽ ഏകദേശം 7 വിസിലോളം അടിപ്പിച്ച് വേവിക്കാം. പിന്നീട് തുറക്കുമ്പോൾ കടല നല്ലവണ്ണം വെന്തതായി കാണാം. ഇനി കറിവയ്ക്കാം. കടല കുതിർക്കാൻ മറന്നാൽ ഇനി ഈ ട്രിക്ക് ചെയ്യാം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
∙ കടല വേവിക്കുവാനായി എപ്പോഴും തണുത്ത വെള്ളത്തിന് പകരം ചൂടുവെള്ളം ഉപയോഗിച്ചാൽ കടല മൃദുവാക്കാൻ സഹായിക്കും. മറ്റൊരു ട്രിക്കുകൂടിയുണ്ട്. കടല വേവിക്കുന്ന വെള്ളത്തിൽ ഒരു നുള്ള് ബേക്കിങ് സോഡ (¼ tsp വരെ) ചേർക്കുക. ഇത് കടലിന്റെ പുറംതൊലി മൃദുവാക്കാനും പെട്ടെന്ന് വെന്ത് കിട്ടുവാനും സഹായിക്കും.



