
തിരുവനന്തപുരം: കേരള സർക്കാർ സ്ഥാപനമായ ഒഡാപെക് യൂറോപ്യൻ രാജ്യമായ ബെല്‍ജിയത്തിലേക്ക് പുതിയ റിക്രൂട്ട്മെന്റ് നടത്തുന്നു. നഴ്സ് തസ്തികയിലേക്കാണ് പുതിയ നിയമനങ്ങള്‍ വന്നിട്ടുള്ളത്.
യോഗ്യരായവർക്ക് ഇമെയില്‍ മുഖേന അപേക്ഷ നല്‍കാം.
അവസാന തീയതി: ജനുവരി 26

Whatsapp Group 1 | Whatsapp Group 2 |Telegram Group
തസ്തികയും ഒഴിവുകളും
ബെല്‍ജിയത്തിലെ ആരോഗ്യ മേഖലയില്‍ നഴ്സ്. ആകെ ഒഴിവുകള്‍ 60.
യോഗ്യത
ബി.എസ്.സി നഴ്സിങ് അല്ലെങ്കില്‍ ജിഎൻഎം കോഴ്സ് കഴിഞ്ഞവരായിരിക്കണം.
ഒരു വർഷത്തെ ക്ലിനിക്കല്‍ എക്സ്പീരിയൻസ് ആവശ്യമാണ്.
35 വയസ് വരെയാണ് പ്രായപരിധി.
ഐഇഎല്‍ടിഎസ് 6.0/ ഒഇടി സി ഗ്രേഡ് ഇവയിലേതെങ്കിലും യോഗ്യത വേണം.
If candidates have children, the youngest child should at least be 3 years old at the start of the Dutch training.
പരിശീലനം/ ശമ്പളം
ODEPC ജൂലൈ മുതല്‍ ഡിസംബർ വരെ 6 മാസത്തേക്ക് സൗജന്യ ഡച്ച് ഭാഷാ പരിശീലനം നല്‍കും. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്ന ഉദ്യോഗാർത്ഥികള്‍ക്ക് 2027 ജനുവരിയില്‍ ബെല്‍ജിയത്തിലേക്ക് യാത്ര ചെയ്യാം. ഡച്ച് ഭാഷാ പരിശീലനകാലത്ത് ഉദ്യോഗാർത്ഥികള്‍ക്ക് പ്രതിമാസം 15,000 രൂപ സ്റ്റൈപൻഡ് നല്‍കും. പരിശീലനകാലത്ത് താമസ സൗകര്യം സൗജന്യമായിരിക്കും. ഭക്ഷണച്ചെലവ് ഉദ്യോഗാർത്ഥി തന്നെ വഹിക്കണം.
ഡച്ച് ഭാഷാ പരിശീലനം ആരംഭിക്കുന്നതിന് മുൻപ് 30,000 രൂപയുടെ സെക്യൂരിറ്റി ഡെപ്പോസിറ്റ് ഉദ്യോഗാർത്ഥികളില്‍ നിന്ന് ഈടാക്കും. ഇത് ബെല്‍ജിയത്തിലേക്ക് യാത്ര ചെയ്യുന്നതിന് മുൻപ് തിരികെ നല്‍കുന്നതായിരിക്കും. വിസയും വിമാന ടിക്കറ്റും തൊഴിലുടമ വഹിക്കും.
ബെല്‍ജിയത്തില്‍ ഉദ്യോഗാർത്ഥികള്‍ ഒരു വർഷത്തെ കോഴ്സ് പൂർത്തിയാക്കേണ്ടതാണ്. ഈ കാലയളവില്‍ അവർ ജോലി ചെയ്യാനും കഴിയും, നഴ്സിംഗ് അസിസ്റ്റന്റായി പരിഗണിക്കപ്പെടുകയും ചെയ്യും.
അപേക്ഷിക്കേണ്ട വിധം
താല്‍പര്യമുള്ളവർ ചുവടെ നല്‍കിയ വിജ്ഞാപനം പൂർണമായും വായിച്ച് മനസിലാക്കുക. ശേഷം നിങ്ങളുടെ ഏറ്റവും പുതിയ സിവി, പാസ്പോർട്ട് കോപ്പി, ഐഇഎല്‍ടിഎസ്/ ഒഇടി സ്കോർ കാർഡ്, ഡിപ്ലോമ-ഡിഗ്രി സർട്ടിഫിക്കറ്റ് എന്നിവയുടെ കോപ്പികള്‍ സഹിതം [email protected] എന്ന മെയില്‍ ഐഡിയിലേക്ക് അയക്കുക.
അപേക്ഷയുടെ സബ്ജക്‌ട് ലൈനില്‍ ‘Aurora-2026’ എന്ന് രേഖപ്പെടുത്തണം. അവസാന തീയതി ജനുവരി 26.



