Thursday, April 23, 2026

ശബരിമല സ്വര്‍ണക്കൊള്ള: ‘ദക്ഷിണ വേറെ പടിത്തരം വേറെയെന്ന് എസ്‌ഐടി; തന്ത്രി കണ്ഠര് രാജീവരുടെ വീട്ടില്‍ ഇന്ന് പരിശോധന നടത്തും

Spread the love

തിരുവനന്തപുരം: ദക്ഷിണ വേറെ പടിത്തരം വേറെയെന്ന് ചൂണ്ടിക്കാട്ടി എസ്‌ഐടി. പടിത്തരം പ്രതിഫലം തന്നെയാണെന്നും തന്ത്രി കണ്ഠര് രാജീവര് ബോർഡില്‍ നിന്നും ശമ്പളം കൈപ്പറ്റുന്നയാളാണെന്നുമാണ് എസ്‌ഐടിയുടെ കണ്ടെത്തല്‍.

video
play-sharp-fill

അതോടൊപ്പം അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവരുടെ വീട്ടില്‍ ഇന്ന് എസ്‌ഐടി പരിശോധന നടത്തും. വ്യക്തമായ പരിശോധനയ്ക്കും നിയമോപദേശത്തിനും ശേഷമാണ് തന്ത്രിയുടെ അറസ്റ്റിലേക്ക് എസ്‌ഐടി എത്തിയത്.

ദേവസ്വം മാനുവലില്‍ തന്ത്രിയുടെ ഭാഗം എടുത്തുപറഞ്ഞുകൊണ്ടാണ് റിമാൻഡ് റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്. അസിസ്റ്റന്റ് കമ്മീഷണർ റാങ്കില്‍ വരുന്ന ഒരാളാണ് തന്ത്രി എന്നാണ് മാനുവലില‍ പറയുന്നത്. മാത്രമല്ല, ദേവസ്വത്തിന്റെ സ്വത്തുക്കള്‍ സംരക്ഷിക്കാനുള്ള, താന്ത്രികവുമായി ബന്ധപ്പെട്ട ഏറ്റവും ഉയർന്ന തസ്തികയിലുള്ള ഒരാളാണ് തന്ത്രി കണ്ഠര് രാജീവര്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തന്ത്രിക്ക് ലഭിക്കുന്ന പ്രതിഫലത്തെ പടിത്തരം എന്നാണ് മാനുവലില്‍ പറയുന്നത്. ആദ്യം പടിത്തരം എന്നത് ദക്ഷിണയാണോ പ്രതിഫലമാണോ എന്നതില്‍ ആശയക്കുഴപ്പം ഉണ്ടായിരുന്നു. എന്നാല്‍, ഇതില്‍ നിയമോപദേശം തേടിയ ശേഷമാണ് പടിത്തരം പ്രതിഫലം തന്നെയാണെന്നും തന്ത്രി ബോർഡില്‍ നിന്നും ശമ്ബളം കൈപ്പറ്റുന്നയാളാണെന്നും എസ്‌ഐടി കണ്ടെത്തിയത്.