
കമ്പളക്കാട് : വയനാട് കമ്പളക്കാട് വണ്ടിയാമ്പറ്റ പഴയ റേഷൻകട റോഡിൽ കടുവയെ കണ്ടതായി നാട്ടുകാർ.
ഓട്ടോറിക്ഷ ഡ്രൈവർ ആയ അജ്മൽ ആണ് കടുവയെ ആദ്യം കണ്ടത്. റോഡിൽ കടുവ നിൽക്കുന്ന ചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വനം വകുപ്പും പൊലീസും സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്.
അതേസമയം വയനാട് പുൽപ്പള്ളി ചീയമ്പത്ത് വീട്ടിലെ കൂട്ടിൽ കെട്ടിയ ആടിനെ വന്യജീവി ആക്രമിച്ചു. ചിയമ്പം ആനപ്പന്തി ഉന്നതിയിലാണ് സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വനമേഖലയോട് ചേർന്നുള്ള പ്രദേശമാണിത്. മാലതി ബൊമ്മൻ എന്നയാളുടെ ആടിനെയാണ് ആക്രമിച്ചത്. സംഭവത്തിൽ ഫോറസ്റ്റ് അധികൃതർ സ്ഥലത്തെത്തി ക്യാമറ സ്ഥാപിച്ചിട്ടുണ്ട്.



