“തനിക്കേറ്റവും പ്രിയപ്പെട്ട രണ്ടുപേർ; നരേന്ദ്രപ്രസാദിന്റെയും മുരളിയുടെയും ജീവിതം കവര്‍ന്നത് മദ്യപാനമാണ്; അത് രുചിക്കണമെന്ന് ഇന്നേവരെ എനിക്ക് തോന്നിയിട്ടില്ല”; മനസ്സ് തുറന്ന് ബാബു നമ്പൂതിരി

Spread the love

കൊച്ചി: മലയാള സിനിമയില്‍ നിന്ന് നഷ്ടമായ പല അതുല്യപ്രതിഭകളും അരങ്ങില്‍ തങ്ങളുടെ ഏറ്റവും മികച്ചത് നല്‍കാനാവാതെ വിട പറഞ്ഞു പോയവരാണ്.

video
play-sharp-fill

ആ വേര്‍പാട് തരുന്ന വേദനയെക്കാളുപരി, അവർ ഒഴിച്ചിട്ട കസേരയില്‍ ഇരിക്കാനോ, അവർക്ക് പകരം വയ്ക്കാനോ മറ്റൊരാള്‍ക്കും സിനിമയില്‍ കഴിഞ്ഞിട്ടില്ല എന്നുള്ളതു കൂടിയാണ്.
പലപ്പോഴും ചിലരുടെയെങ്കിലും ഈ വിടവാങ്ങല്‍ വളരെ നേരത്തെ ആയിരുന്നു എന്ന് വേണം പറയാൻ.

അതിനു കാരണങ്ങള്‍ ആയത് അവരുടെ ചില ദുഃശീലങ്ങള്‍ കൂടിയായിരുന്നു.
ഇപ്പോഴിതാ തന്റെ സൗഹ‍ൃദങ്ങളെക്കുറിച്ചും അവരുടെ വേർപാടിനെക്കുറിച്ചും മനസ്സ് തുറക്കുകയാണ് മലയാള സിനിമയില്‍ ഒട്ടനവധി കഥാപാത്രങ്ങള്‍ക്ക് ജീവൻ പകർന്നിട്ടുള്ള നടനായ ബാബു നമ്പൂതിരി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തനിക്കേറ്റവും പ്രിയപ്പെട്ട രണ്ടുപേരായിരുന്നു മണ്‍മറഞ്ഞുപോയ പ്രതിഭകളായ നരേന്ദ്രപ്രസാദും മുരളിയുമെന്നും, മദ്യപാനമെന്ന ദുശീലം ഇല്ലായിരുന്നുവെങ്കില്‍ അവരെ നഷ്ടമാവുകയില്ലായിരുന്നുവെന്നുമാണ് ബാബു നമ്പൂതിരി പറയുന്നത്.

”സുഹൃത്തുക്കളുടെ ജീവിതം കണ്ടതുകൊണ്ടാകണം മദ്യം രുചിക്കണമെന്ന് ഇന്നേവരെ എനിക്ക് തോന്നിയിട്ടില്ല. പൂജ കർമങ്ങള്‍ ചെയ്യുന്നതുകൊണ്ട് ശരീര ശുദ്ധി കാത്ത് സൂക്ഷിക്കണം. ഇപ്പോഴും ‍ഞാൻ വെജിറ്റേറിയനാണ്. വീട്ടിലും നോണ്‍ വെജ് കയറ്റാറില്ല. ഷൂട്ടിങ് സെറ്റില്‍ പോകുമ്പോള്‍ ഒന്നും വാശിപിടിക്കാൻ പറ്റില്ല. കാരണം ചിക്കൻ കറിയിലിട്ട അതേ തവി കൊണ്ട് തന്നെയാകും ചിലപ്പോള്‍ സാമ്പിറും വിളമ്പുക. അത് നമുക്ക് കണ്ടുപിടിക്കാൻ പറ്റില്ല. പക്ഷെ നോണ്‍ വെജ് മനപൂർവം കഴിക്കാറില്ല. ശീലമില്ലാത്തതുകൊണ്ട് ചെയ്യുന്നില്ലെന്ന് മാത്രം.

ഞാൻ അങ്ങനെയാണ് ശീലിച്ച്‌ വന്നത്. അല്ലാതെ നോണ്‍ വെജ് നിഷിദ്ധമാണെന്ന് ഞാൻ പറയില്ല. ശ്രീരാമൻ പോലും ചെയ്തിട്ടുണ്ടെന്നാണ് പറയുന്നത്. കാട്ടില്‍ താമസിച്ചിരുന്ന ഋഷികളും പഴങ്ങള്‍ മാത്രമല്ല മാംസവും ഭക്ഷിച്ചിരുന്നല്ലോ. അതല്ലാതെ വേറെ മാർഗം അന്ന് ആഹാരത്തിന് ഇല്ലല്ലോ. മാംസത്തിന്റെ ടേസ്റ്റ് എനിക്ക് ഇഷ്ടമല്ല. അത് ഞാൻ ശീലിച്ചിട്ടുമില്ല. മദ്യം പോലുള്ളവയും ശീലമില്ല.
ഒത്തിരി ദൂഷ്യഫലങ്ങള്‍ ഉണ്ടല്ലോ. എന്റെ അടുത്ത സുഹൃത്തുക്കളായിരുന്നു നരേന്ദ്രപ്രസാദും മുരളിയുമെല്ലാം. അവരുടെ അവസാനം എങ്ങനെയാണ് ഉണ്ടായതെന്ന് എനിക്ക് അറിയാം.
കണ്ടുകൊണ്ടിരുന്നതാണല്ലോ അവരുടെ ജീവിതം. പിന്നെ അതും നിഷിദ്ധമാണെന്ന അഭിപ്രായക്കാരനല്ല ഞാൻ. രണ്ടെണ്ണം അടിച്ചാല്‍ മാത്രമെ എഴുത്ത് വരൂ, അഭിനയം വരൂവെന്ന തരത്തിലുള്ള ആളുകള്‍ വരെയുണ്ട്. അതിലൊന്നും ഞാൻ വിശ്വസിക്കുന്നില്ല. പക്ഷെ മദ്യം ഞാൻ തൊട്ട് നോക്കിയിട്ടില്ല.