കോട്ടയം – ആലപ്പുഴ ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന നേരേകടവ് – മാക്കേകടവ് പാലം അവസാന ഗര്‍ഡറില്‍ കരതൊട്ടു; മധുരം പങ്കുവെച്ച്‌ ജനപ്രതിനിധികളും പ്രദേശവാസികളും; ഒൻപത് വർഷത്തെ കാത്തിരിപ്പിന് വിരാമം..!

Spread the love

വൈക്കം: ഒൻപത് വർഷത്തെ കാത്തിരിപ്പിനുശേഷം നേരേകടവ്-മാക്കേകടവ് പാലം ഇരുകരതൊട്ടതോടെ നേരേകടവിലെത്തി ‘മധുരം പങ്കുവെച്ച്‌ സന്തോഷം പ്രകടിപ്പിച്ച്‌ ജനപ്രതിനിധികളും പ്രദേശവാസികളും.

video
play-sharp-fill

കോട്ടയം, ആലപ്പുഴ ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പാലത്തിന്റെ അവസാനത്തേയും 88-ാ മത്തെയും ഗർഡറാണ് നേരേകടവില്‍ ഇന്നലെ സ്ഥാപിച്ചത്. അവസാന ഗർഡറില്‍ അലങ്കാരങ്ങള്‍ ചാർത്തിയാണ് കരതൊടാൻ നേരേകടവിലേയ്ക്ക് കൊണ്ടുവന്നത്.

സി.കെ.ആശ എം.എല്‍.എ, മുൻ എം.എല്‍.എ എ.എം.ആരിഫ്, ഉദയനാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജു, ജില്ലാ ബ്ലോക്ക് ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ എന്നിവരും നാട്ടുകാരും പങ്കെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊതുമരാമത്ത് വകുപ്പ് 98.09 കോടി രൂപ ചെലവഴിച്ചു 11.23 മീറ്റർ വീതിയിലാണ് നേരേകടവ്-മാക്കേകടവ് പാലം നിർമിക്കുന്നത്. അടുത്ത മാസം അവസാനത്തോടെ നിർമാണം പൂർത്തിയാക്കും.