
തിരുവനന്തപുരം: രാജ്യത്തെ മികച്ച ഭവന പദ്ധതികളിലൊന്നായി ലൈഫ് മിഷനെ നീതി ആയോഗ് തിരഞ്ഞെടുത്തു. ‘എ കോംപ്രഹൻസീവ് ഫ്രെയിംവർക്ക് ഫോർ അഫോർഡബിള്‍ ഹൗസിങ്’ എന്ന റിപ്പോർട്ടിലാണ് പദ്ധതിക്ക് പ്രശംസയുള്ളത്.
കുറഞ്ഞ ചിലവില്‍ നടപ്പാക്കുന്ന ഭവന നിര്‍മാണ പദ്ധതികളിലാണ് ബെസ്റ്റ് പ്രാക്ടീസായി നീതി ആയോഗ് ലൈഫിനെ അംഗീകരിച്ചത്. പദ്ധതി ബഹുമുഖ പങ്കാളിത്തത്തിന്റെയും സാമൂഹ്യ അധിഷ്ഠിത മാതൃകയുമാണെന്നും നീതി ആയോഗ് റിപ്പോര്‍ട്ടില്‍ പറയുന്നു.
2016 ല്‍ ആരംഭിച്ച ലൈഫ് മിഷന്, ഭവന രഹിതര്‍ക്കുള്ള ഒരു സമഗ്ര ഭവന സംരംഭമായാണ് വിഭാവനം ചെയ്തത്. തെരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കള്‍ക്ക് വീടുകളുടെ നിര്‍മ്മാണ പുരോഗതിയെ അടിസ്ഥാനമാക്കി നാല് ഗഡുക്കളായി 4 ലക്ഷം രൂപയും തെരഞ്ഞെടുത്ത പട്ടികവര്‍ഗ ഗുണഭോക്താക്കള്‍ക്ക് അഞ്ച് ഗഡുക്കളായി 6 ലക്ഷം രൂപയും പദ്ധതിയിലൂടെ നല്കുന്നു. ലൈഫ് മിഷനിലൂടെ ഇതുവരെ 5 ലക്ഷത്തോളം വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രധാനമന്ത്രി ആവാസ് യോജന- അര്‍ബന്‍ യുമായി ബന്ധപ്പെടുത്തി ഒന്‍പത് സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പിലാക്കിയ മികച്ച രീതികളും റിപ്പാര്‍ട്ടില്‍ പട്ടികപ്പെടുത്തിയിട്ടുണ്ട്. ഉപജീവനമാര്‍ഗ്ഗം, ആരോഗ്യം, നൈപുണ്യ വികസനം എന്നീ ലക്ഷ്യങ്ങള്‍ നേടുന്നതിനുള്ള സംയോജിത ഭവന നിര്‍മ്മാണമാണ് ഇവയെന്നും പറയുന്നു.



