വെറും പതിനഞ്ചു മിനിറ്റ് കൊണ്ട് ഗോതമ്പ് ഇഡ്ഡലി തയ്യാറാക്കാം; റെസിപ്പി ഇതാ

Spread the love

കോട്ടയം: ഗോതമ്പ് ഇഡ്ഡലി നിങ്ങള്‍ തയാറാക്കി നോക്കിയിട്ടുണ്ടോ? വെറും പതിനഞ്ചു മിനിറ്റ് മതി ഈ കിടിലൻ ഐറ്റം ഉണ്ടാക്കാൻ.

video
play-sharp-fill

പ്രമേഹരോഹികള്‍ക്ക് ഉള്‍പ്പെടെ കഴിക്കാൻ കഴിയുന്ന കിടിലൻ റെസിപ്പി ഇതാ

അവശ്യ ചേരുവകള്‍

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗോതമ്പു പൊടി – 2 കപ്പ്
തൈര് – 1/2 കപ്പ്
റവ – 1/2 കപ്പ്
സോഡാ പൊടി – 1/2 ടീസ്പൂണ്‍
പച്ചക്കറികള്‍ (കാരറ്റ്, ബീൻസ്, കാബേജ്)- ആവശ്യത്തിന്
പച്ചമുളക് – 2 എണ്ണം
ഇഞ്ചി – 1 ചെറിയ കഷ്ണം
ഉപ്പ്‌ – ആവശ്യത്തിന്
കടുക് – 1 ടീസ്പൂണ്‍
ഉഴുന്നു പരിപ്പ് – 1 ടീസ്പൂണ്‍
കറിവേപ്പില – ആവശ്യത്തിന്

തയാറാക്കുന്ന വിധം

ഗോതമ്പു പൊടി മണം മാറുന്നത് വരെ ചെറു തീയില്‍ വറുത്ത ശേഷം തണുക്കാൻ വെക്കുക. തണുത്ത ശേഷം ഇതിലേക്ക് തൈര്, റവ, ഉപ്പ്‌ എന്നിവ ചേർക്കുക. കുറച്ചു വെള്ളം ചേർത്ത് മാവ് കലക്കി എടുക്കുക. ഇതിലേക്കു പച്ചക്കറികള്‍ അരിഞ്ഞത് ചേർത്ത് ഇളക്കിയെടുക്കാം. ഇതിലേക്കു കടുകും ഉഴുന്ന് പരിപ്പും എണ്ണയില്‍ വറുത്തതും ചേർത്ത് 15 മിനിറ്റ് അടച്ചു വെയ്ക്കുക. പതിനഞ്ച് മിനിറ്റിനുശേഷം സോഡാ പൊടി ചേർത്ത് നന്നായി യോജിപ്പിച്ച്‌ ഇഡ്ഡലി വേവിച്ചെടുക്കാം.