ഹോളി മാഗി ഫൊറോന പള്ളിയിലെ തിരുനാള്‍ പ്രദക്ഷിണത്തോടനുബന്ധിച്ച്‌ 05/ 01/ 2026 വൈകിട്ട് 6.30 മുതല്‍ രാത്രി എട്ടുവരെ മണിമലയില്‍ ഗതാഗതനിയന്ത്രണം; നിയന്ത്രണങ്ങൾ ഇങ്ങനെ

Spread the love

മണിമല:ഹോളി മാഗി ഫൊറോന പള്ളിയിലെ തിരുനാള്‍ പ്രദക്ഷിണത്തോടനുബന്ധിച്ച്‌ വാഹനഗതാഗത നിയന്ത്രണം ഏർപ്പെടുത്താൻ ചീഫ് വിപ്പ് ഡോ.എൻ.ജയരാജിന്റെ അധ്യക്ഷതയില്‍ ചേർന്ന യോഗത്തില്‍ തീരുമാനിച്ചു.

video
play-sharp-fill

അഞ്ചിന് വൈകുന്നേരം 6.30 മുതല്‍ രാത്രി എട്ടുവരെയാണ് ഗതാഗത നിയന്ത്രണം. റാന്നി ഭാഗത്തുനിന്നു പൊൻകുന്നം, കാഞ്ഞിരപ്പള്ളി ഭാഗത്തേക്കു വരുന്ന വാഹനങ്ങള്‍ പൊന്തൻപുഴ, ചാരുവേലി, പഴയിടം വഴി പോകേണ്ടതാണ്.

റാന്നി ഭാഗത്തുനിന്നു ചങ്ങനാശേരി, കോട്ടയം ഭാഗത്തേക്കു വരുന്ന വാഹനങ്ങള്‍ പൊന്തൻപുഴ – ചുങ്കപ്പാറ – കോട്ടാങ്ങല്‍ വഴിയും പൊന്തൻപുഴ – ചുങ്കപ്പാറ – കോട്ടാങ്ങല്‍ – കടുക്കടവ് പാലം – ആനക്കല്ല് – പൊട്ടുകുളം, പ്ലാക്കല്‍പടി വഴിയും പൊന്തൻപുഴ – ചുങ്കപ്പാറ – കോട്ടാങ്ങല്‍ – കടുക്കടവ് പാലം – മൂങ്ങാനി വഴിയും പോകാവുന്നതാണ്. റാന്നി ഭാഗത്തുനിന്നു കൊടുങ്ങൂർ – പാലാ ഭാഗത്തേക്കു പോകുന്ന വാഹനങ്ങള്‍ ചാരുവേലി – പഴയിടം വഴി മുലേപ്ലാക്കല്‍ എത്തി പോകേണ്ടതാണ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group