പുതുവര്‍ഷത്തില്‍ തിരിച്ചടി; രാജ്യത്ത് എല്‍പിജി സിലിണ്ടറുകളുടെ വില വര്‍ധിപ്പിച്ചു, ഒറ്റയടിക്ക് കൂട്ടിയത് 111 രൂപ

Spread the love

ന്യൂഡല്‍ഹി: പുതുവർഷത്തില്‍ രാജ്യത്ത് എല്‍പിജി വാണിജ്യ സിലിണ്ടറുകളുടെ വില കൂട്ടി. 19 കിലോ വാണിജ്യ എല്‍പിജി സിലിണ്ടറുകള്‍ക്ക് 111 രൂപയാണ് ഒറ്റയടിക്ക് വര്‍ധിപ്പിച്ചത്.

video
play-sharp-fill

പുതുക്കിയ നിരക്ക് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നു. 14 കിലോ ഗാർഹിക എല്‍പിജി ഗ്യാസ് സിലിണ്ടറുകളുടെ വിലയില്‍ മാറ്റമില്ല. അന്താരാഷ്ട്ര വിപണിയിലെ ഇന്ധനവിലയിലെ മാറ്റങ്ങള്‍ പരിഗണിച്ചാണ് പൊതുമേഖലാ എണ്ണക്കമ്പനികള്‍ വില പുതുക്കി നിശ്ചയിച്ചത്.

ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ തുടങ്ങിയ പ്രധാന നഗരങ്ങളില്‍ ഉള്‍പ്പെടെ വില വർധന ഇന്ന് പ്രാബല്യത്തില്‍ വന്നു. ഡല്‍ഹിയില്‍ 1580.50 രൂപയ്ക്ക് ലഭ്യമായിരുന്ന 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് ഇനി മുതല്‍ 1691.50 രൂപ നല്‍കണം. ഏറ്റവും ഉയർന്ന നിരക്ക് ചെന്നൈയിലാണ്. ചെന്നൈയിൽ വാണിജ്യ സിലിണ്ടറിന്റെ വില 1739.5 രൂപയില്‍ നിന്ന് 1849.50 രൂപയായി ഉയർന്നു. തിരുവനന്തപുരത്ത് 1719 രൂപയാണ് ഇന്നത്തെ വില. അതേസമയം കൊല്‍ക്കത്തയില്‍ വില 1684 രൂപയില്‍ നിന്ന് 1795 രൂപയായി ഉയർന്നു. മുംബൈയില്‍ 1531.50 രൂപയ്ക്ക് ലഭ്യമായിരുന്ന വാണിജ്യ എല്‍പിജി സിലിണ്ടറിന് 1642.50 രൂപയായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group