പത്താം ക്ലാസുകാര്‍ക്ക് ഫെഡറല്‍ ബാങ്കില്‍ ജോലി; അതും വീടിന് തൊട്ടടുത്ത്; ഈ അവസരം വിട്ടു കളയരുതേ; ഉടൻ അപേക്ഷിക്കാം

Spread the love

തിരുവനന്തപുരം: പത്താം ക്ലാസുകാർക്ക് ഫെഡറല്‍ ബാങ്കില്‍ ജോലി നേടാൻ മികച്ച അവസരം. ഓഫീസ് അസിസ്റ്റന്റ് തസ്തികകളിലേക്കുള്ള നിയമനത്തിനായി ഔദ്യോഗിക വിജ്ഞാപനം ഫെഡറല്‍ ബാങ്ക് പുറത്തിറക്കി.

video
play-sharp-fill

തിരുവനന്തപുരം,കൊല്ലം,കോട്ടയം,എറണാകുളം,ഇടുക്കി, ആലപ്പുഴ,തൃശൂർ,കോഴിക്കോട്,മലപ്പുറം,കണ്ണൂർ എന്നി ജില്ലകളില്‍ ആണ് ഒഴിവുകള്‍ ഉള്ളത്. ഉദ്യോഗാർത്ഥികള്‍ക്ക് പത്താം ക്ലാസ് യോഗ്യത മതി. ബിരുദം പൂർത്തിയാക്കിയവരെ പരിഗണിക്കില്ല. അപേക്ഷകള്‍ സമർപ്പിക്കേണ്ട അവസാന തീയതി 08/01/2026.

യോഗ്യതാ മാനദണ്ഡങ്ങള്‍

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപേക്ഷകർ പത്താം ക്ലാസ് അല്ലെങ്കില്‍ തുല്യ പരീക്ഷ പാസായിരിക്കണം. ബിരുദം (Graduation) നേടിയിരിക്കരുത്.

മൈക്രോസോഫ്റ്റ് ഓഫീസ് സംബന്ധിച്ച അടിസ്ഥാന അറിവ് ഉണ്ടായിരിക്കണം. കൂടാതെ മൈക്രോസോഫ്റ്റ് ഓഫിസില്‍ കുറഞ്ഞത് ഒരു മാസത്തെ (ബേസിക്/ഫൗണ്ടേഷൻ) പരിശീലനം പൂർത്തിയാക്കിയിരിക്കണം.

ഈ പരിശീലനം പൂർത്തിയാക്കിയതിന്റെ സർട്ടിഫിക്കറ്റ് വ്യക്തിഗത ഇന്റർവ്യൂവിന് മുൻപ് ഹാജരാക്കണം.

അപേക്ഷകൻ ഇന്ത്യൻ പൗരനായിരിക്കണം.

വിജ്ഞാപനത്തില്‍ പറഞ്ഞിരിക്കുന്ന ശാഖ/ഓഫീസ് സ്ഥിതിചെയ്യുന്ന അതേ ജില്ലയിലോ അല്ലെങ്കില്‍ ശാഖ/ഓഫീസില്‍ നിന്ന് 20 കിലോമീറ്റർ പരിധിക്കുള്ളിലോ ആയിരിക്കണം അപേക്ഷകന്റെ താമസസ്ഥലം.

സാധുവായ ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം.

ഉദ്യോഗാർത്ഥികള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള ക്രിമിനല്‍ റെക്കോർഡ് ഉണ്ടായിരിക്കരുത്.

പ്രായപരിധി

കുറഞ്ഞ പ്രായം: 18 വയസ്
പരമാവധി പ്രായം: 20 വയസ്

ജനന തീയതി പരിധി:
01.12.2005 മുതല്‍ 01.12.2007 വരെ (ഇരു തീയതികളും ഉള്‍പ്പെടെ) ജനിച്ചവരായിരിക്കണം.

പ്രായ ഇളവ് (പരമാവധി 5 വർഷം):
താഴെ പറയുന്ന വിഭാഗങ്ങളില്‍പ്പെടുന്നവർക്ക് പരമാവധി 5 വർഷം വരെ പ്രായ ഇളവ് ലഭിക്കും. ഇത്തരം ഉദ്യോഗാർത്ഥികള്‍ 01.12.2000 മുതല്‍ 01.12.2007 വരെ (ഇരു തീയതികളും ഉള്‍പ്പെടെ) ജനിച്ചവരായിരിക്കണം.

ഫെഡറല്‍ ബാങ്കിന്റെ ഏതെങ്കിലും ശാഖയിലോ ഓഫീസിലോ താല്‍ക്കാലിക ഓഫീസ് അസിസ്റ്റന്റ്/ബാങ്ക്മാൻ, ഡ്രൈവർ, കെയർടേക്കർ എന്നീ തസ്തികകളില്‍ മുമ്ബ് സേവനമനുഷ്ഠിച്ചവർക്കും ഇപ്പോള്‍ സേവനം അനുഷ്ഠിക്കുന്നവർക്കും എസ്‌സി/എസ്‌ടി വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാർത്ഥികള്‍ക്ക് പരമാവധി 5 വർഷം വരെ ഇളവ് ബാധകമാണ്.

തെരഞ്ഞെടുപ്പ് പ്രക്രിയ

ഓണ്‍ലൈൻ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേഴ്സണല്‍ സെലക്ഷൻ (IBPS) നടത്തുന്ന പരീക്ഷയിലൂടെയാണ് ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുന്നത്.

പരീക്ഷാ മാതൃക:
ഒബ്ജക്റ്റീവ് രീതിയിലുള്ള മള്‍ട്ടിപ്പിള്‍ ചോയ്സ് ചോദ്യങ്ങളാണ് ഉണ്ടായിരിക്കുന്നത്. നാല് വിഷയങ്ങളാണ് പ്രധാനമായും ഉള്ളത്.

– കമ്പ്യൂട്ടർ വിജ്ഞാനം: 15 ചോദ്യങ്ങള്‍ (15 മാർക്ക്)
– ഇംഗ്ലീഷ്: 15 ചോദ്യങ്ങള്‍ (15 മാർക്ക്)
– ലോജിക്കല്‍ റീസണിങ് : 15 ചോദ്യങ്ങള്‍ (15 മാർക്ക്)
– ഗണിതം: 15 ചോദ്യങ്ങള്‍ (15 മാർക്ക്)

ആകെ:
60 ചോദ്യങ്ങള്‍, 60 മാർക്ക്, സമയം ഒരു മണിക്കൂർ.

കേരളത്തില്‍ എറണാകുളം, തൃശൂർ, കോട്ടയം, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളില്‍ പരീക്ഷ കേന്ദ്രങ്ങളുണ്ട്.

നിങ്ങളുടെ തൊട്ടടുത്തുള്ള ശാഖയില്‍ ഒഴിവ് ഉണ്ടോയെന്ന് അറിയാനായി വിജ്ഞാപനം സന്ദർശിക്കുക. ലിങ്കില്‍ കയറിയ ശേഷം Notification ഓപ്ഷൻ ക്ലിക്ക് ചെയ്യുക.