
കാസർകോട്: കാസർകോട് റെയില്‍വേ സ്റ്റേഷനില്‍ ഗുഡ്സ് ട്രെയിൻ തട്ടി യുവാവ് മരിച്ചു. കർണാടക കുടക് സ്വദേശി രാജേഷാണ് (35) മരിച്ചത്. ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെ ഗുഡ്സ് ട്രെയിൻ ഇടിക്കുകയായിരുന്നു.
മംഗലാപുരം – കോയമ്പത്തൂർ ഇൻ്റർസിറ്റി ട്രെയിൻ ഇറങ്ങി ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. മംഗലാപുരം ഭാഗത്തേക്ക് പോവുകയായിരുന്ന ഗുഡ്സ് ട്രെയിൻ ആണ് രാജേഷിനെ ഇടിച്ചത്.
അപകടത്തില്‍ ശരീരത്തിന്റെ ഒരു ഭാഗം ഗുഡ്സ് ട്രെയിനില്‍ കുടുങ്ങി. ട്രെയിൻ കുമ്പള സ്റ്റേഷനില്‍ നിർത്തിയാണ് ശരീരഭാഗം കണ്ടെത്തിയത്. നിലവില്‍ മൃതദേഹം കാസർകോഡ് ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group







