Spread the love

തൃശ്ശൂർ: വിവാദങ്ങള്‍ക്കിടയില്‍ തൃശൂർ മേയറായി ഡോ. നിജി ജസ്റ്റിൻ സത്യപ്രതിജ്ഞ ചെയ്തു. സത്യപ്രതിജ്ഞ ചെയ്ത നിജി ജസ്റ്റിനെ കോണ്‍ഗ്രസ് നേതാക്കള്‍ ഷാളണിയിച്ചും തലയില്‍ കിരീടം ചൂടിയുമാണ് സ്വീകരിച്ചത്.

video
play-sharp-fill

സത്യപ്രതിജ്ഞയ്ക്ക് ശേഷം നിജി ജസ്റ്റിനെ മേയർ കോട്ടണിയിച്ചു. 35വോട്ടുകള്‍ക്കാണ് നിജി ജസ്റ്റിൻ വിജയിച്ചത്. രാവിലെ മുതല്‍ തുടങ്ങിയ രാഷ്ട്രീയ നീക്കങ്ങള്‍‌ക്കൊടുവിലാണ് നിജി ജസ്റ്റിൻ മേയറായി സത്യപ്രതിജ്ഞ ചെയ്തത്. മൂന്നുപേരുകളാണ് കോണ്‍ഗ്രസ് ഈ സ്ഥാനത്തേക്ക് ചർച്ച ചെയ്തിരുന്നത്.

ലാലി ജെയിംസ്, നിജി ജസ്റ്റിൻ, സുബി ബാബു എന്നിവരുടേതായിരുന്നു. ലാലി ജെയിംസ് മേയറാവുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും അപ്രതീക്ഷിതമായാണ് നിജി ജസ്റ്റിനെ മേയറായി ഡിസിസി പ്രസിഡൻ്റ് തീരുമാനിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതിനിടെ, നിജി ജസ്റ്റിനെ മേയറായി തീരുമാനിച്ചതോടെ കൗണ്‍സിലർ ലാലി ജെയിംസ് രംഗത്തെത്തി. പാർട്ടിക്കെതിരെ ഗുരുതര ആരോപണമാണ് ലാലി ജെയിംസ് ഉന്നയിച്ചത്. പ്രതിഷേധങ്ങള്‍ക്കിടയില്‍ ലാലി ജെയിംസ് വോട്ട് ചെയ്യാനെത്തുമോ എന്നായിരുന്നു ആശങ്ക.

പിന്നീട് അനിശ്ചിതത്വം അവസാനിപ്പിച്ച്‌ ലാലി ജയിംസ് വോട്ട് ചെയ്തു. ലാലി ജെയിംസും 2 സ്വതന്ത്ര കൗണ്‍സിലർമാരും കോണ്‍ഗ്രസിനാണ് വോട്ട് ചെയ്തത്. കോണ്‍ഗ്രസിന് വോട്ട് ചെയ്ത ലാലി ജെയിംസ് തൻ്റെ പാർട്ടിക്കെതിരെയുള്ള പ്രതിഷേധത്തില്‍ നടപടി വന്നാല്‍ പരസ്യപ്രതികരണം നടത്തുമെന്ന് പ്രതികരിച്ചു.