കോരുത്തോട് അയ്യപ്പഭക്തനെ മർദ്ദിച്ച പ്രതി കസ്റ്റഡിയിൽ നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു; പോലീസും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിൽ പ്രതിയെ അറസ്റ്റ് ചെയ്ത് മുണ്ടക്കയം പോലീസ്

Spread the love

മുണ്ടക്കയം: കോരുത്തോട് അയ്യപ്പഭക്തനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ യുവാവ് മുണ്ടക്കയം പോലീസിന്റെ പിടിയിൽ.

video
play-sharp-fill

നെല്ലിക്കാനത്ത് ഷൈമോൻ ആണ് പിടിയിലായത്. കുഴിമാവിൽ വിശ്രമിക്കുകയായിരുന്ന തിരുവനന്തപുരം സ്വദേശിയായ അയ്യപ്പ ഭക്തനെ ഷൈമോൻ ക്രൂരമായി മർദ്ദിക്കുകയായിരുന്നു.

ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് സ്വാമിയെ രക്ഷപ്പെടുത്തി മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവമറിഞ്ഞ് ഉടൻ സ്ഥലത്തെത്തിയ പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. എന്നാൽ പോലീസ് ജീപ്പിൽ നിന്നും ഇറക്കുന്നതിനിടെ പ്രതി പോലീസിനെ വെട്ടിച്ച് ഓടി രക്ഷപെടാൻ ശ്രമിച്ചത് നാടകീയ രംഗങ്ങൾക്കിടയാക്കി. തുടർന്ന് പോലീസും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിനൊടുവിലാണ് ഇയാളെ വീണ്ടും പിടികൂടിയത്.

മുണ്ടക്കയം സി.ഐ. രാകേഷ് കുമാർ, എസ്.ഐ. വിപിൻ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.