
ഭോപ്പാല്‍: മധ്യപ്രദേശില്‍ വോട്ടർപട്ടിക തീവ്രപരിഷ്കരണത്തിന്റെ ഭാഗമായുള്ള ആദ്യ കരട് പട്ടികയില്‍ പുറത്തായത് 42.74 ലക്ഷം വോട്ടർമാർ .ആകെ 5,74,06,143 വോട്ടർമാരില്‍ 5,31,31,983 പേരാണ് എന്യുമറേഷൻ ഫോം പൂരിപ്പിച്ചു നല്‍കിയതെന്ന് മധ്യപ്രദേശ് ചീഫ് ഇലക്ടറല്‍ ഓഫീസർ സഞ്ജീവ് കുമാർ ഝാ അറിയിച്ചു.
ഫോം പൂരിപ്പിച്ച് നല്‍കാത്തത് 42,74,160 വോട്ടർമാരാണ്. ഇതില്‍ 8.46 ലക്ഷം വോട്ടർമാർ മരണമടഞ്ഞതാണ്. 31.51 ലക്ഷം വോട്ടർമാരാകട്ടെ താമസം മാറിയവരും. എന്നാൽ 2.77 ലക്ഷം വോട്ടർമാർക്ക് രണ്ടിടത്ത് വോട്ടർപട്ടികയില്‍ പേരുണ്ടായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.






