കോട്ടയത്ത് ക്രിസ്മസിന് മധുരം നിറച്ച് കുടുംബശ്രീ കേക്കുകൾ ഒരുങ്ങി;കുടുംബശ്രീ ഓൺലൈൻ വിപണന സംവിധാനമായ പോക്കറ്റ് മാർട്ടിലൂടെ ഓർഡർ ചെയ്യാം;വിവിധ തദ്ദേശസ്ഥാപന പരിധികളിൽ മുപ്പതോളം ക്രിസ്മസ് ന്യൂഇയർ വിപണനമേള നടക്കും

Spread the love

കോട്ടയം : ക്രിസ്മസിന് മധുരം നിറച്ച് കുടുംബശ്രീ കേക്കുകൾ ഒരുങ്ങി. ജില്ലയിൽ 54 കുടുംബശ്രീ കേക്ക് നിർമ്മാണ യൂണിറ്റുകളാണുള്ളത്. വിവിധ തദ്ദേശസ്ഥാപന പരിധികളിൽ മുപ്പതോളം ക്രിസ്മസ് ന്യൂഇയർ വിപണനമേള നടക്കും.

video
play-sharp-fill

വൈവിദ്ധ്യമാർന്ന കേക്കുകൾ, പ്ലം കേക്ക്, മാർബിൾ കേക്ക്, കാരറ്റ് കേക്ക്, മിക്‌സ് ഫ്രൂട്ട്‌സ് കേക്ക്, ഡേറ്റ് കാരറ്റ് കേക്കുകളും, കൂടാതെ ക്രീം കേക്കുകളും ക്രിസ്മസ് വിപണിയിൽ ലഭ്യമാകും. കുടുംബശ്രീ ഓൺലൈൻ വിപണന സംവിധാനമായ പോക്കറ്റ് മാർട്ടിലൂടെ ഓർഡർ ചെയ്യാം.

ഓണത്തിന് കുടുംബശ്രീ പോക്കറ്റ് മാർട്ടിലൂടെ വില്പന നടത്തിയ ഗിഫ്റ്റ് ഹാംപർ വൻ വിജയമായതിന് പിന്നാലെയാണ് കേക്കുകളും പോക്കറ്റ് മാർട്ടിൽ ഒരുക്കുന്നത്. പ്ലേസ്റ്റോറിൽ നിന്ന് പോക്കറ്റ് മാർട്ട് ഓൺലൈൻ ആപ്പ് ഡൗൺലോഡ് ചെയ്യാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group