ശബരിമലയിൽ ഭക്തർക്ക് അരവണ നൽകുന്നതിൽ നിയന്ത്രണം; ഒരാൾക്ക് 10 ടിൻ മാത്രം; ദേവസ്വം ബോർഡ്

Spread the love

ശബരിമല: ശബരിമലയിൽ അരവണക്ഷാമം രൂക്ഷമായതോടെ ഭക്തർക്ക് നൽകുന്നതിൽ നിയന്ത്രണം. ഒരാൾക്ക് 10 ടിൻ അരവണ മാത്രമേ ഇനിമുതൽ നൽകൂ.ദിവസങ്ങൾക്ക് മുൻപ് ഒരാൾക്ക് 20 ടിൻ എന്ന നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.

video
play-sharp-fill

ഉത്‌പാദനത്തേക്കാൾ കൂടുതൽ നൽകേണ്ടിവന്നതോടെയാണ് 20 എന്നത് ഇപ്പോൾ 10 ആക്കിയത്. നിയന്ത്രണം ഏർപ്പെടുത്തിയതോടെ സീസണിൽ 50 മുതൽ 60 കോടിയുടെവരെ വരവ് ദേവസ്വം ബോർഡിന് നഷ്ടമാകുമെന്നാണ് വിലയിരുത്തൽ. ആദ്യ 15 ദിവസം ലഭിച്ച 92 കോടി വരവിൽ 47 കോടിയും അരവണ നൽകിയതിലൂടെ ആയിരുന്നു.

കഴിഞ്ഞവർഷം ദിവസവും ശരാശരി 3.5 ലക്ഷം ടിൻ അരവണയാണ് നൽകിയിരുന്നത്. ഇത്തവണ അത് 4.5 ലക്ഷം ടിൻവരെയായി ഉയർന്നു. എന്നാൽ നിത്യേനയുള്ള ഉത്‌പാദനം കൂട്ടാൻ കഴിയാത്ത സാഹചര്യമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദിവസേന 2.6 ലക്ഷം ടിൻ അരവണ ഉത്‌പാദിപ്പിക്കാൻ കഴിയുന്ന പ്ലാന്റാണ് ഉള്ളത്. പരമാവധിശേഷിയിൽ പ്രവർത്തിപ്പിച്ച് 2.90 ലക്ഷം ടിൻവരെ തയ്യാറാക്കുന്നുണ്ട്. അരവണ പ്ലാന്റിന്റെ ശേഷി കൂട്ടാനുള്ള നടപടികൾ കഴിഞ്ഞവർഷം മുതൽ തുടങ്ങിയിരുന്നു. ഇതിനായുള്ള നിർമാണവും ആരംഭിച്ചു. ബോയിലർ, കൂളർ തുടങ്ങിയ ഉപകരണങ്ങൾ സ്ഥാപിക്കാനായി 2.20 കോടിയുടെ ടെൻഡർ നടപടികളും ആരംഭിച്ചു. എന്നാൽ, ഈ നിർമാണത്തിന് കോടതിയുടെ അനുമതി കിട്ടിയിട്ടില്ല.