ബീച്ചില്‍ ജിപ്സിയുമായി അഭ്യാസപ്രകടനം; നിയന്ത്രണം വിട്ട വാഹനം മറിഞ്ഞ് 14കാരന് ദാരുണാന്ത്യം

Spread the love

തൃശ്ശൂർ: ചാമക്കാല ബീച്ചില്‍ ജിപ്സി ഉപയോഗിച്ച്‌ അഭ്യാസപ്രകടനം നടത്തുന്നതിനിടെയുണ്ടായ അപകടത്തില്‍ പരുക്കേറ്റ 14 കാരൻ മരിച്ചു.

video
play-sharp-fill

മുഹമ്മദ് സിനാൻ ആണ് മരിച്ചത്. ബീച്ചില്‍ കളിക്കാനെത്തിയതായിരുന്നു സിനാൻ.

സംഭവത്തില്‍ വാഹനം ഓടിച്ച കയ്പമംഗലം സ്വദേശി ഷജീറിനെ പൊലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം വൈകിട്ട് ആറ് മണിയോടെയായിരുന്നു സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബീച്ചില്‍ കളിക്കാനെത്തിയ നാല് കുട്ടികളെ ജിപ്സിക്ക് പിന്നില്‍ കയറ്റിയാണ് ഷജീർ അഭ്യാസപ്രകടനം നടത്തിയത്. യാതൊരു സുരക്ഷയുമില്ലാതെ ആയിരുന്നു ഈ അഭ്യാസം.

തുടർന്ന്, വാഹനം വെട്ടിത്തിരിക്കുന്നതിനിടെ സിനാൻ പുറത്തേക്ക് തെറിച്ചു വീഴുകയും, നിയന്ത്രണം വിട്ട ജിപ്സി കുട്ടിയുടെ മുകളിലേക്ക് മറിയുകയുമായിരുന്നു.