എരുമേലിയിൽ ശബരിമല തീർത്ഥാടകരുടെ വാഹനം സ്കൂട്ടറിൽ ഇടിച്ച് അപകടം ; വിദ്യാർത്ഥി മരിച്ചു

Spread the love

കോട്ടയം : എരുമേലിയ്ക്ക് സമീപം ശബരിമല തീർത്ഥാടകരുടെ വാഹനം  സ്കൂട്ടറിൽ ഇടിച്ച് വിദ്യാർത്ഥി മരിച്ചു.

video
play-sharp-fill

കണ്ണിമല പഴയതോട്ടം ജെസ്വിൻ സാജു (19) ആണ് മരിച്ചത്. ഇന്ന് രാവിലെ 6 മണിയോടെയായിരുന്നു അപകടം.

കൂവപ്പള്ളി അമൽജ്യോതി കോളേജിലെ വിദ്യാർത്ഥിയാണ്. ഗുരുതരമായി പരുക്കേറ്റ ജെസ്വിനെ ഇരുപത്തിയാറാം മൈൽ മേരി ക്യൂൻസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group