
കണ്ണൂർ: കണ്ണൂരില്‍ പ്ലസ് വണ്‍ വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവത്തില്‍ സ്വകാര്യ ബസ് ജീവനക്കാരൻ അറസ്റ്റില്‍. കണ്ണൂർ അത്താഴക്കുന്ന് സ്വദേശി ദിപിനെയാണ് കണ്ണൂർ ടൗണ്‍ പൊലീസ് പിടികൂടിയത്. പെണ്‍കുട്ടി പത്താംക്ലാസില്‍ പഠിക്കുമ്ബോഴാണ് ഇരുവരും പരിചയപ്പെടുന്നത്. കഴിഞ്ഞ ഒക്ടോബർ, നവംബർ മാസങ്ങളില്‍ കക്കാടുള്ള ബന്ധുവീട്ടില്‍ എത്തിച്ച് പെണ്‍കുട്ടിയെ പലതവണ ഇയാൾ പീഡനത്തിന് ഇരയാക്കുകയായിരുന്നു.
കൂടാതെ പെണ്‍കുട്ടിക്ക് ഇയാള്‍ വിലപിടിപ്പുള്ള മൊബൈല്‍ ഫോണും വാങ്ങി നല്‍കിയിരുന്നു. കുട്ടിയുടെ കയ്യില്‍ പുതിയ ഫോണ്‍ കണ്ടതിനെത്തുടർന്ന് വീട്ടുകാർ നടത്തിയ ചോദ്യം ചെയ്യലിലാണ് പീഡനവിവരം പുറത്തറിയുന്നത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തിരിക്കുകയാണ്.






