
കോഴിക്കോട്:താമരശ്ശേരി ചുരത്തിൽ വീണ്ടും ലോറി കുടുങ്ങിയതിന് പിന്നാലെ വന്‍ ഗതാഗതക്കുരുക്ക്.നാലാം വളവ് മുതൽ ലക്കിടി വരെ വാഹനങ്ങളുടെ നീണ്ടനിരയാണ്.
ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയാണ് ഏഴാം വളവില്‍ ലോറി കുടുങ്ങിയത്.സാങ്കേതിക പ്രശ്നങ്ങളാണ് ലോറി കേടാവാന്‍കാരണമെന്നാണ് പറയുന്നത്.
മെക്കാനിക്ക് എത്തി ലോറിയുടെ അറ്റകുറ്റപ്പണികള്‍ ആരംഭിച്ചിട്ടുണ്ട്.ഉടന്‍ തന്നെ ലോറി മാറ്റാന്‍ കഴിയുമെന്നാണ് പറയുന്നത്. സ്ഥലത്ത് പൊലീസ് എത്തി ഗതാഗതക്കുരുക്ക് പരിഹരിക്കാനുള്ള നടപടികള്‍ തുടങ്ങിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


