
കണ്ണൂർ: മദ്യപിച്ച് വാഹനമോടിച്ച പൊലീസുകാരനെതിരെ കേസെടുത്തു പൊലീസ്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെയാണ് നടപടി.
സ്പെഷ്യല്‍ ബ്രാഞ്ച് എസ് ഐയും സിനിമാതാരവുമായ പി ശിവദാസനാണ് മദ്യപിച്ച് ലക്കുകെട്ട് നിരത്തിലൂടെ പാഞ്ഞത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയിലായിരുന്നു സംഭവം.
ശിവദാസൻ ഓടിച്ച കാർ കലുങ്കില്‍ ഇടിച്ചു അപകടമുണ്ടാവുകയായിരുന്നു. തുടർന്ന് നാട്ടുകാരാണ് പൊലീസില്‍ വിവരം അറിയിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപകടത്തില്‍ ശിവദാസന് സാരമായ പരിക്കുണ്ട്. മട്ടന്നൂർ പൊലീസാണ് സംഭവത്തില്‍ കേസെടുത്തിരിക്കുന്നത്. പൊലീസ് അന്വേഷണം നടത്തിവരികയാണ്.
തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയത് ശിവദാസ് ആൻഡ്രോയിഡ് കുഞ്ഞപ്പൻ, ഓട്ടർഷ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.







