Spread the love

ആലപ്പുഴ: സിപിഎം പ്രവര്‍ത്തകനായ ഓട്ടോറിക്ഷാ ഡ്രൈവറെ ക്രൂരമായി മര്‍ദിച്ച് സിപിഎമ്മുകാര്‍. ശനിയാഴ്ച വൈകീട്ട് ആറുമണിയോടെയായിരുന്നു സംഭവം.

video
play-sharp-fill

മാരാരിക്കുളം ചെത്തിയിലെ മനോജിനെയാണ് (45) ഓട്ടോറിക്ഷ വഴിയില്‍ തടഞ്ഞുനിര്‍ത്തി സിപിഎം പ്രവര്‍ത്തകര്‍ മര്‍ദിച്ചത്. മാരാരിക്കുളം വടക്ക് പഞ്ചായത്തിലെ 19-ാം വാര്‍ഡില്‍ സിപിഎം സ്ഥാനാര്‍ഥിയെ തോല്‍പ്പിച്ചുവെന്ന് ആരോപിച്ചായിരുന്നു മർദ്ദനം.

സിപിഎമ്മിന്റെ പ്രാദേശിക പ്രവർത്തകരാണ് മനോജിനെ മര്‍ദിച്ചത്. മര്‍ദനത്തിന്റെ ദൃശ്യം സാമൂഹികമാധ്യമങ്ങളില്‍ വൈറലായതോടെ മാരാരിക്കുളം പോലീസ് കേസെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group