
മലപ്പുറം: വനിതാ ലീഗിനെ അധിക്ഷേപിച്ച് സ്ത്രീവിരുദ്ധ പ്രസംഗവുമായി പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വിജയിച്ച എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി. വോട്ടിനുവേണ്ടി കല്യാണം കഴിച്ചുകൊണ്ടുവന്ന സ്ത്രീകളെ അന്യപുരുഷന്മാര്‍ക്കുമുന്നില്‍ കാഴ്ചവെക്കരുതെന്നാണ് എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി പറഞ്ഞത്.
മലപ്പുറം തെന്നല പഞ്ചായത്ത് ഒന്നാംവാര്‍ഡില്‍നിന്ന് വിജയിച്ച എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി കെ.വി. മജീദാണ് തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ യുഡിഎഫ് സ്ഥാനാര്‍ഥിക്കുവേണ്ടി പ്രചാരണം നടത്തിയ വനിതാ ലീഗിനെ അധിക്ഷേപിച്ച് പ്രസംഗിച്ചത്.
“ഞങ്ങളൊക്കെ കല്യാണം കഴിച്ചിട്ടുണ്ട്. നിങ്ങള്‍ 20 പേരെ ഇറക്കിയിട്ടുണ്ടെങ്കില്‍ 22 പേരെ അല്ല, 200 പേരെ ഇറക്കാന്‍ ഞങ്ങളുടെ വീട്ടിലും കല്യാണം കഴിച്ചുകൊണ്ടുവന്ന പെണ്‍കുട്ടികളുണ്ട്. കല്യാണം കഴിക്കുമ്പോള്‍ തറവാട് നോക്കുന്നത് എന്തിനാണെന്ന് അറിയാമോ. ഇത്തരം കാര്യങ്ങള്‍ക്കാണ് തറവാട് നോക്കുന്നത്. അന്യ ആണുങ്ങളുടെ മുന്നില്‍പോയി, നിസ്സാര ഒരു വോട്ടിന് വേണ്ടി, വാര്‍ഡ് പിടിച്ചെടുക്കുന്നതിന് വേണ്ടി അന്യ കുടുംബത്തില്‍നിന്ന് കെട്ടിക്കൊണ്ടുവന്ന പെണ്ണുങ്ങളെ കൊണ്ടുവന്ന് മറ്റുള്ളവരുടെ മുന്നില്‍ കാഴ്ചവെക്കാനുള്ളതല്ല എന്ന് ഓര്‍മപ്പെടുത്തുകയാണ്”, മജീദ് പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആണത്തവും ഉളുപ്പുമുള്ളവന്‍ പെണ്ണുങ്ങളെ രാഷ്ട്രീയത്തില്‍ ഇറക്കിയാല്‍ മതി. അല്ലെങ്കില്‍ പെണ്ണുങ്ങള്‍ വീട്ടിലിരിക്കട്ടെയെന്നും മജീദ് പറഞ്ഞു. സയ്യിദ് മജീദിനെയും പ്രവര്‍ത്തകരെയും തോല്‍പ്പിക്കാന്‍ എന്തു വേണേലും വിളിച്ച് പറയുമെന്നും, കൂടി വന്നാൽ കേസ് ആകും ബാക്കി നോക്കാൻ അറിയാമെന്നും മജീദ് പറഞ്ഞു.







