Spread the love

കോട്ടയം : വാർഡ് വന്നിതാ സംവരണമായപ്പോൾ സിറ്റിംഗ് കൗൺസിലർമാർ ഭാര്യമാരെ കളത്തിലിറക്കി വിജയം കണ്ടു. കോട്ടയം നഗരസഭയിലെ ചില സിറ്റിംഗ് കൗൺസിലർമാരുടെ തന്ത്രം വിജയമായിരുന്നു.
. കോട്ടയം നഗരസഭയിലെ വനിതാസംവരണ വാർഡുകളിലാണ് ഭാര്യമാരെ നിറുത്തിയത്.

video
play-sharp-fill

മുൻ വൈസ് ചെയർമാൻ ബി.ഗോപകുമാറിന്റെ ഭാര്യ സുശീല ഗോപൻ യു.ഡി.എഫ് സ്ഥാനാർത്ഥിയായി തിരുനക്കരയില്‍ നിന്ന് വിജയിച്ചു. മിനി സിവില്‍ സ്റ്റേഷൻ വാർഡില്‍ മുൻ കൗണ്‍സിലർ ജയകൃഷ്ണന്റെ ഭാര്യ അനുഷ കൃഷ്ണൻ യു.ഡി.എഫ് സ്ഥാനാർത്ഥിയായി വിജയിച്ചു.

കോടിമത നോർത്ത് വാർഡില്‍ മുൻ കൗണ്‍സിലർ ജയചന്ദ്രന്റെ ഭാര്യ ലീന ജയചന്ദ്രനും യു.ഡി.എഫ് സ്ഥാനാർത്ഥിയായി ജയിച്ചു. സുശീല ഗോപന്റെയും, ലീന ജയചന്ദ്രന്റെയും കന്നി അങ്കമായിരുന്നു. ദമ്ബതികളായ മുൻ നഗരസഭാദ്ധ്യക്ഷരായിരുന്ന എം.പി സന്തോഷ് കുമാറിന്റെ ഭാര്യ ബിന്ദു സന്തോഷ് കുമാറും വീണ്ടും ജയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പക്ഷേ പഴയ കാലത്തെപ്പോലെ പിൻസിറ്റ് ഭരണമൊന്നും ഇന്നു നടക്കില്ല. പണ്ടൊക്കെ ഭാര്യമാർ ജയിച്ചു വന്നാലും കാര്യങ്ങൾ നിയന്ത്രിക്കുന്നത് ഭർത്താക്കൻമാരായിരുന്നു. ഇപ്പോഴതൊന്നും നടക്കില്ല.