ദിവസവും ഒരു മാതളം വെച്ച്‌ ഒരു മാസത്തേക്ക് കഴിച്ചു നോക്കൂ; നിങ്ങളുടെ ശരീരത്തിലുണ്ടാകാൻ പോകുന്ന ഏഴ് മാറ്റങ്ങള്‍ ഇതാണ്…!

Spread the love

കോട്ടയം: ഒട്ടേറെ പോഷക ഗുണങ്ങള്‍ അടങ്ങിയിട്ടുള്ള ഒരു പഴമാണ് മാതളം.

video
play-sharp-fill

ആന്റിഓക്സിഡന്റുകളും വൈറ്റമിനുകളും നാരുകളും ധാരാളം അടങ്ങിയിട്ടുള്ള മാതളം കഴിക്കുന്നത് നിങ്ങളുടെ ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും, ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും, രോഗ പ്രതിരോധശക്തി വർധിപ്പിക്കാനും, ശരീരത്തിന്റെ വിവിധ പ്രവർത്തനങ്ങള്‍ മെച്ചപ്പെടുത്താനും സഹായകരമാണ്.

തുടർച്ചയായി 21 ദിവസം മാതളം കഴിച്ചാല്‍ നിങ്ങളുടെ ശരീരത്തിലുണ്ടാകാൻ പോകുന്ന മാറ്റങ്ങള്‍ എന്തെല്ലാമാണെന്ന് നോക്കിയാലോ?

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹൃദയാരോഗ്യം വർധിക്കും

മാതളത്തിലടങ്ങിയ പോളിഫിനോളുകള്‍ സിസ്റ്റോളിക് രക്തസമ്മർ‍ദം കുറയ്ക്കുകയും ഹൃദയധമനികളുടെ ആരോഗ്യം വർധിപ്പിക്കുകയും ചെയ്യും. മൂന്നാഴ്ചയ്ക്കു ശേഷം രക്തക്കുഴലുകളുടെ പ്രവർത്തനം മെച്ചപ്പെടുകയും രക്തചംക്രമണം സുഗമമാകുകയും ചെയ്യും. രക്താതിമർദം അഥവാ ഹൈപ്പർെടൻഷൻ ഉള്ളവർ ദിവസവും മാതളം കഴിക്കുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തും. രക്തസമ്മർദത്തിനുള്ള മരുന്നു കഴിക്കുന്നവർ വൈദ്യോപദേശം തേടിയശേഷം മാത്രം ഇത് ശീലമാക്കാം.

ഉദരാരോഗ്യം മെച്ചപ്പെടുത്തും

മാതളക്കുരുവില്‍ നാരുകള്‍ (fibre) ധാരാളമുണ്ട്. ആന്റിഇൻഫ്ലമേറ്ററി ഗുണങ്ങള്‍ ഉള്ളതുകൊണ്ടു തന്നെ ഉദരാരോഗ്യം മെച്ചപ്പെടുത്താൻ മാതളത്തിനു കഴിയും. 21 ദിവസത്തിനുള്ളില്‍ത്തന്നെ ദഹനം സുഗമമാകും. വയറു കമ്ബിക്കുന്നത് (bloating) കുറയും. ചെറിയ ഒരു ബൗള്‍ മാതളം കഴിച്ചാല്‍ ആന്റിഓക്സിഡന്റുകള്‍ ഉള്ളതിനാല്‍ ഉദരാരോഗ്യം മെച്ചപ്പെടും.

വ്യായാമശേഷം വേഗത്തില്‍ ക്ഷീണമകറ്റും

മാതളം പതിവായി കഴിക്കുന്നത് വ്യായാമശേഷം വളരെ വേഗത്തില്‍ പൂർവസ്ഥിതിയിലെത്താനും പേശിവേദന കുറയ്ക്കാനും സഹായിക്കും. വർക്കൗട്ട് ചെയ്യുന്ന ആളാണ് എങ്കില്‍ 21 ദിവസം തുടർച്ചയായി മാതളം കഴിച്ചാല്‍ വർക്കൗട്ടിനുശേഷമുള്ള വേദന കുറയും. ഇതോടൊപ്പം നന്നായി ഉറങ്ങാനും ധാരാളം വെള്ളം കുടിക്കാനും ശ്രദ്ധിക്കാം.

ചർമം തിളങ്ങും

രണ്ടു മുതല്‍ മൂന്നാഴ്ച വരെ തുടർച്ചയായി ചെറിയ ഒരു ബൗള്‍ മാതളം കഴിച്ചാല്‍ ചർമത്തിന് തിളക്കം കൂടുന്നതായി കാണാം. ക്ഷീണം അകറ്റാനും ഇത് സഹായിക്കും. ചെറിയ കാലം കൊണ്ട് ചർമത്തിലുണ്ടാകുന്ന വരകളും മറ്റും പൂർണമായും മാറില്ല എങ്കിലും നിറത്തിലും ചർമത്തിന്റെ തിളക്കത്തിലും മാറ്റം ഉണ്ടാകുന്നതായി കാണാം. മാതളം കഴിക്കുന്നതിനൊപ്പം ഒരു ഗ്ലാസ് വെള്ളം കൂടി കുടിക്കുന്നതും ചർമത്തില്‍ ജലാംശം നിലനിർത്താൻ സഹായിക്കും.

ഓർമശക്തി മെച്ചപ്പെടുത്തും

മാതളം പതിവായി കഴിക്കുന്നത് തലച്ചോറിന്റെ കലകളിലെ ഓക്സീകരണ സമ്മര്‍ദം കുറയ്ക്കുക വഴി തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്തും. മാതളം പതിവായി കഴിക്കുന്നതിനൊപ്പം വായന, ലളിതമായ പസിലുകള്‍ ഇവ ശീലമാക്കുന്നത് ഏറെ ഗുണം ചെയ്യും. മാതളം ദിവസവും കഴിക്കുന്നത് ചര്‍മത്തിന്റെ ആരോഗ്യവും ഹൃദയാരോഗ്യവും മെച്ചപ്പെടുത്തുകയും ശരീരത്തെ പോഷസമ്പുഷ്ടമാക്കുകയും സൗഖ്യമേകുകയും ചെയ്യും.

ദന്താരോഗ്യം

മാതളത്തിലടങ്ങിയ സംയുക്തങ്ങള്‍ മോണയില്‍ നിന്നുള്ള രക്തപ്രവാഹവും പല്ലിലെ പ്ലേക്കുകളും കുറയ്ക്കും. മൂന്നാഴ്ച മാതളം കഴിച്ചാല്‍ വായയുടെ ആരോഗ്യം മെച്ചപ്പെടും. മാതളം തൈരിനോ ചീസിനോ ഒപ്പം കഴിക്കുന്നത് അസിഡിറ്റി ഇല്ലാതാക്കാൻ സഹായിക്കും.

മാനസികാരോഗ്യം മെച്ചപ്പെടുത്തും

പതിവായി മാതളം കഴിക്കുന്നത് മനസ്സിനെ ശാന്തമാക്കാനും ഊർജനിലയും ഉറക്കവും മെച്ചപ്പെടുത്താനും സഹായിക്കും.