
തിരുവനന്തപുരം: ഓപ്പറേഷൻ ഡിഹണ്ടിന്റെ ഭാഗമായി സംസ്ഥാനവ്യാപകമായി ഇന്നലെ നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ മയക്കുമരുന്ന് വില്പനയില് ഏർപ്പെടുന്നതായി സംശയിക്കുന്ന 842 പേരെ പരിശോധനയ്ക്ക് വിധേയമാക്കി.
നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 30 കേസുകള്‍ രജിസ്റ്റർ ചെയ്തു. 41 പേരാണ് അറസ്റ്റിലായത്.
കഞ്ചാവുള്‍പ്പെടെയുള്ള മയക്കുമരുന്നുകളും പിടിച്ചെടുത്തു. നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏർപ്പെട്ടിരിക്കുന്നവരെ കണ്ടുപിടിച്ച് കർശന നിയമനടപടികള്‍ സ്വീകരിക്കുന്നതിനാണ് ഓപ്പറേഷൻ ഡിഹണ്ട് നടത്തിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പൊതുജനങ്ങളില്‍ നിന്ന് മയക്കുമരുന്ന് സംബന്ധിച്ച വിവരങ്ങള്‍ സ്വീകരിച്ച് നടപടികള്‍ കൈക്കൊള്ളുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ആന്റി നർക്കോട്ടിക്ക് കണ്ട്രോള് റൂം (9497927797) നിലവിലുണ്ട്. ഈ നമ്പറിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങള്‍ രഹസ്യമായാണ് സൂക്ഷിക്കുന്നത്.



