
കോട്ടയം : നഗരസഭയില്‍ എല്‍ഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച ലതികാ സുഭാഷിന് ദയനീയ പരാജയം. 48-ാം വാർഡായ തിരുനക്കരയില്‍ ലതികാ സുഭാഷ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു എന്നു മാത്രമല്ല കിട്ടിയത് വെറും 113 വോട്ട്.
യുഡിഎഫിലെ സുശീല ഗോപകുമാറാണ് ഇവിടെ വിജയിച്ചത്. സുശീലക്ക് 703 വോട്ടുകളും ബിജെപി സ്ഥാനാർഥി നിത്യ രതീഷിന് 279 വോട്ടുകളും ലഭിച്ചപ്പോള്‍ ലതിക സുഭാഷ് നേടിയത് വെറും 113 വോട്ടുകളാണ്.
2021ല്‍ നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥി നിർണയത്തില്‍ തഴഞ്ഞതിന്റെ പേരില്‍ കോണ്‍ഗ്രസ് വിട്ട ലതികാ സുഭാഷ്, പിന്നീട് എൻസിപിയില്‍ ചേർന്നു.
അപ്രതീക്ഷിതമായിട്ടാണ് ലതിക കോട്ടയത്ത് മത്സരത്തിനിറങ്ങിയത്. കോട്ടയം നഗരസഭയില്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 31 സീറ്റുകളില്‍ യുഡിഎഫ് വിജയിച്ചു. എല്‍ഡിഎഫിന് 15 സീറ്റുകളിലും എൻഡിഎ 6 സീറ്റുകളിലും വിജയിച്ചു.
നേരത്തെ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്നു ലതിക സുഭാഷ്
Whatsapp Group 1 | Whatsapp Group 2 |Telegram Group







