
തദ്ദേശ തെരഞ്ഞെടുപ്പ് പൂർത്തിയായത് കഴിഞ്ഞ ദിവസമാണ്. അതിനുള്ള പ്രചരണവും മറ്റും അവസാനിച്ചിട്ടും ദിവസങ്ങളായി. എന്നാൽ വിവിധ സ്ഥാനാര്‍ഥികള്‍ക്കായി പ്രചാരണഗാനം ചെയ്തിട്ടും അതിന്റെ പ്രതിഫലം നല്‍കാതെ വന്നതോടെ പ്രതിഷേധമായി ഒരു പ്രതിഷേധ ഗാനമുണ്ടാക്കി ഗാനം സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ് ഗായകനും സിനിമ താരവുമായ ആലുവ സ്വദേശി അന്‍വർ.
വോട്ടെടുപ്പ് കഴിഞ്ഞിട്ടും പ്രചരണഗാനം ചെയ്തതിന്റെ പ്രതിഫലം കിട്ടാതെ വന്നതോടെയാണ് പണം തരാത്ത സ്ഥാനാര്‍ഥികളുടെയും പാര്‍ട്ടികളുടെയും പേര് വെളിപ്പെടുത്തുമെന്ന് വ്യക്തമാക്കി പ്രതിഷേധ ഗാനം ഇദ്ദേഹം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.
പാട്ടിന്റെ വരികൾ ഇങ്ങനെയാണ്:-
Whatsapp Group 1 | Whatsapp Group 2 |Telegram Group

“വോട്ടിനായി പാട്ട് ചെയ്തു കാശ് കിട്ടില്ല, കാശിനായി കോള് ചെയ്തു ഫോണ്‍ എടുത്തില്ല.
വികസനങ്ങള്‍ മലമറിക്കും എന്ന് എഴുതുവാന്‍ സാരഥികള്‍ ചൊല്ലിയത് പാട്ടിലാക്കി ഞാന്‍
പെട്ടുപോയി ഞാനും പെട്ടുപോയി, വോട്ട് ചെയ്ത വോട്ടര്‍മാരും പെട്ടുപോയി
അവര്‍ ജയിച്ചാല്‍ വാര്‍ഡ് മുടിഞ്ഞു പോകും’
പാട്ട് പാടിയാണ് അന്‍വര്‍ തന്റെ ഫേസ്ബുക്കിൽ പങ്കുവച്ചത്. ഓരോ സ്ഥാനാര്‍ഥികള്‍ക്കുമായി പാട്ടിന്റെ വരികള്‍ എഴുതി സംഗീതം നല്‍കി റെക്കോര്‍ഡ് ചെയ്ത് നല്‍കിയത് നാടുനീളെ പ്രചാരണം നടത്തിയിട്ടും അതിന്റെ പ്രതിഫലം നല്‍കാതെ കബളിപ്പിച്ചതോടെയാണ് അന്‍വര്‍ തന്റെ വേറിട്ട പ്രതിഷേധം നടത്തിയത്.
പ്രചരണ ഗാനം ചെയ്തതിന് കുറെ ആളുകള്‍ പൈസ തന്നു, കുറെ ആളുകള്‍ പറ്റിച്ചു എന്ന് പറഞ്ഞപ്പോള്‍ അവരുടെ പേര് വെളിപ്പെടുത്തണം എന്ന് സുഹൃത്തുക്കളാണ് പറഞ്ഞതെന്നും അത് അനുസരിച്ചാണ് പാട്ട് ചെയ്തതെന്നും അന്‍വര്‍ വീഡിയോയില്‍ പറയുന്നു. ഇലക്ഷന്‍ പാട്ടുകളുടെ തിരക്കിലായിരുന്നു ഇതുവരെ. തിരക്കിട്ട് ഉറക്കളച്ച് പണി എടുത്തിട്ട് കുറെ ആളുകള്‍ പൈസ തന്നു. കുറെ പേര്‍ പറ്റിച്ചു. പാട്ട് ചെയ്തിട്ട് കുറേ പേര്‍ പൈസ തരാനുണ്ടെന്ന് സുഹൃത്തുക്കളോട് പറഞ്ഞപ്പോള്‍ അവരുടെ പേര് വെളിപ്പെടുത്തണം, അവരുടെ ഫോട്ടോ ഇടണം എന്ന് പറഞ്ഞു. പൈസ കിട്ടിയില്ല എന്ന് പറഞ്ഞ് പാരഡി പോലെ ഒരു പാട്ട് ചെയ്യാന്‍ കുറെ പേര്‍ പറഞ്ഞു. അത് നല്ല ഒരു ആശയമാണെന്ന് എനിക്ക് തോന്നി. നാല് വരി മാത്രം എഴുതി ഞാന്‍ പോസ്റ്റ് ചെയ്യുകയാണ്. ഇത് കണ്ടിട്ട് പോലും റെസ്‌പോണ്‍സ് ഇല്ലെങ്കില്‍ ഫുള്‍ ലംഗ്ത് പാട്ട് ഇടും. ഇത് ഒരു ഓര്‍മപ്പെടുത്തലാണ്, എന്തായാലും ഇനി ഫോട്ടോ വച്ചുള്ളത് വരും, നേരംപോക്കായിട്ട് കണ്ടാല്‍ മതി. എന്നും അൻവർ കൂട്ടിച്ചേർത്തു.







