Spread the love

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ എട്ടു വർഷത്തിന് ശേഷം വിധിയെത്തി. സമാനതകളില്ലാത്ത നിയമപോരാട്ടത്തിനാണ് ശിക്ഷാവിധിയോടെ വിചാരണക്കോടതിയില്‍ പരിസമാപ്തി കുറിക്കുകയാണ്.

video
play-sharp-fill

കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പ്രതികൾക്ക് 20 വർഷം തടവും 50,000 രൂപ വീതം പിഴയുമാണ് ശിക്ഷ.

ആദ്യ 6 പ്രതികളായ എൻ.എസ്.സുനിൽ (പൾസർ സുനി), മാർട്ടിൻ ആന്റണി, ബി.മണികണ്ഠൻ, വി.പി.വിജീഷ്, എച്ച്.സലിം, പ്രദീപ്
എന്നിവരെയാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ഹണി എം വർഗീസ് ശിക്ഷിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിധികേട്ട് രണ്ടാം പ്രതി മാർട്ടിൻ പൊട്ടിക്കരഞ്ഞു.
കൂട്ടബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍, അന്യായമായി തടവിലാക്കല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, സ്വകാര്യത ലംഘിച്ച്‌ അപകീര്‍ത്തികരമായ ചിത്രമെടുക്കല്‍, ലൈംഗികചൂഷണ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കല്‍, തെളിവ് നശിപ്പിക്കാന്‍ ഗൂഢാലോചന, തൊണ്ടിമുതല്‍ ഒളിപ്പിക്കല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.
പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ വി അജകുമാര്‍ ഹാജരായി.

പരമാവധി ശിക്ഷ വേണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ പ്രതികള്‍ ഏഴര വർഷം വരെ തടവുശിക്ഷ അനുഭവിച്ചതിനാല്‍ ശിക്ഷയില്‍ ഇളവ് വേണമെന്നായിരുന്നു പ്രതിഭാഗം നിലപാട്. മാനുഷിക പരിഗണന വേണം, കുടുംബത്തിൽ അനാഥാവസ്ഥ ഉള്ള പ്രതികൾ ഇക്കൂട്ടത്തിലുണ്ട് എന്നും പ്രതിഭാഗം വാദിച്ചു.

കുറ്റകൃത്യം ചെയ്തത് ഒന്നാം പ്രതി പൾസർ സുനിയെന്ന് കോടതി.
എല്ലാവർക്കും കുറ്റകൃത്യത്തിൽ പങ്ക്.
നിരപരാധിയെന്ന് രണ്ടാം പതി.
ശിക്ഷാ ഇളവ് വേണമെന്ന് പ്രതികൾ കോടതിയിൽ പറഞ്ഞു.

കേസിലെ ഏട്ടാംപ്രതി നടൻ ദിലീപ് അടക്കം 4 പേരെ കുറ്റക്കാരല്ല എന്നു കണ്ട് വിട്ടയച്ചിരുന്നു.

രാവിലെ കേസ് പരിഗണിച്ചപ്പോള്‍ ശിക്ഷയില്‍ ഒന്നാം പ്രതി പള്‍സർ സുനി ഇളവ് വേണമെന്ന് അഭ്യർത്ഥിച്ചു. വീട്ടില്‍ അമ്മ മാത്രമേയുള്ളൂ, അമ്മയുടെ സംരക്ഷണ ചുമതല തനിക്കാണെന്ന് ഒന്നാം പ്രതി പള്‍സർ സുനിയെന്ന സുനില്‍കുമാർ കോട‌തിയെ അറിയിച്ചു. ഭാവഭേദമൊന്നുമില്ലാതെയാണ് സുനില്‍കുമാര്‍ കോടതിയോട് സംസാരിച്ചത്. കോടതി മുറിയില്‍ പൊട്ടിക്കരഞ്ഞു കൊണ്ടാണ് രണ്ടാം പ്രതി മാർട്ടിൻ കോടതിയില്‍ നിന്നത്. താനൊരു തെറ്റും ചെയ്തിട്ടില്ലെന്ന് മാർട്ടിൻ ആവർത്തിച്ചു. താൻ നിരപരാധിയാണ്, തെറ്റ് ചെയ്തിട്ടില്ല, ശിക്ഷയില്‍ ഇളവ് വേണം. ചെയ്യാത്ത തെറ്റിന് ജയിലില്‍ കിടന്നുവെന്നാണ് രണ്ടാം പ്രതി ഡ്രൈവർ മാർട്ടിന്‍റെ വാദം. കേസില്‍ ആദ്യം അറസ്റ്റിലായത് ഡ്രൈവർ മാർട്ടിനാണ്.

എട്ടുവര്‍ഷം നീണ്ട സമാനതകളില്ലാത്ത നിയമപോരാട്ടത്തിനാണ് ശിക്ഷാവിധിയോടെ വിചാരണക്കോടതിയില്‍ പരിസമാപ്തി കുറിക്കുന്നത്. ഓടിക്കൊണ്ടിരുന്ന വാഹനത്തില്‍ അതിക്രമിച്ചുകയറി, യുവനടിയെ ആക്രമിച്ച്‌ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്. 2017 ഫെബ്രുവരി 17 നാണ് കൊച്ചിയില്‍ വെച്ച്‌ യുവനടി ആക്രമിക്കപ്പെടുന്നത്.

ആക്രമിക്കപ്പെട്ട നടിയോടുള്ള വ്യക്തി വൈരാഗ്യം മൂലം നടൻ ദിലീപ് മുഖ്യപ്രതി പള്‍സർ സുനിക്ക് ആക്രമണത്തിനുള്ള ക്വട്ടേഷൻ നല്‍കുകയായിരുന്നു എന്നായിരുന്നു പൊലീസ് വാദം. എന്നാല്‍ ക്രിമിനല്‍ ഗൂഢാലോചന തെളിയിക്കാനായില്ലെന്ന് ചൂണ്ടിക്കാട്ടി ദിലീപ് അടക്കമുള്ള പ്രതികളെ കോടതി വെറുതെ വിടുകയായിരുന്നു.