Spread the love

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ 100 കിലോ വെള്ളി ലോക്കറ്റുകൾ എത്തിച്ചു. 9,000 ലോക്കറ്റുകളാണുള്ളത്.

video
play-sharp-fill

മൊത്തം അഞ്ചു ടൺ വെള്ളി ഉണ്ടായിരുന്നു. അത് ഉരുക്കി ശുദ്ധീകരിച്ചപ്പോൾ നാലു ടണ്ണായി കുറഞ്ഞു. അതിൽനിന്ന് 100 കിലോഗ്രാം ഉപയോഗിച്ചാണ് ലോക്കറ്റുകൾ നിർമിച്ചിട്ടുള്ളത്. കേന്ദ്രസർക്കാർ സ്ഥാപനമായ ഹൈദരാബാദിലെ മിന്റിൽ നിർമിച്ച, ഗുരുവായൂരപ്പന്റെ മുദ്രയുള്ള അഞ്ചു ഗ്രാമിന്റെ ലോക്കറ്റുകളാണ് ഇവ.

കാണിക്കയായി ലഭിച്ച വെള്ളി ഉരുപ്പടികൾ കൊണ്ടാണ് ലോക്കറ്റുകൾ നിർമിച്ചത്. വില നിശ്ചയിക്കുന്നതടക്കമുള്ള നടപടി പൂർത്തിയായിക്കഴിഞ്ഞാൽ ലോക്കറ്റുകൾ വാങ്ങാം. ക്ഷേത്രത്തിൽ സ്വർണ ലോക്കറ്റുകൾ ആവശ്യത്തിനുണ്ടെങ്കിലും ഒരു വർഷത്തോളമായി വെള്ളി ലോക്കറ്റുകൾ കിട്ടാനില്ലായിരുന്നു. സ്വർണത്തിന് വില കൂടുതലായതിനാൽ വെള്ളി ലോക്കറ്റുകൾക്ക് ആവശ്യക്കാർ ഏറെയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബാക്കി 3,900 കിലോഗ്രാം വെള്ളി മിന്റിലുണ്ട്. അത് ലോക്കറ്റാക്കണോ വിൽപ്പന നടത്തി പണമാക്കണോ എന്ന കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. വിൽക്കുകയാണെങ്കിൽ 35 കോടിയിലേറെ രൂപ ലഭിക്കുമെന്നാണ് ദേവസ്വം കണക്കാക്കുന്നത്. അത് സ്ഥിരനിക്ഷേപത്തിലേക്ക് മാറ്റുകയും ചെയ്യാം.

ദേവസ്വം കമ്മിഷണറുടെ അനുമതിപ്രകാരം മാത്രമേ എന്തു ചെയ്യണമെന്നതു സംബന്ധിച്ച് തീരുമാനമെടുക്കൂ. മിന്റിലേക്ക്‌ വെള്ളി ഉരുപ്പടികൾ കൊണ്ടുപോയി ലോക്കറ്റുകളാക്കുന്നതുവരെയുള്ള ഘട്ടങ്ങൾ വളരെ സുരക്ഷാ സംവിധാനങ്ങളോടെയായിരുന്നു.