Spread the love

ഇടുക്കി: നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധിയോട് പ്രതികരിച്ച്‌ നടൻ ആസിഫ് അലി.

video
play-sharp-fill

കോടതി വിധിയെ താൻ മാനിക്കുന്നുവെന്നും അതിജീവിതയ്‌ക്കൊപ്പമാണെന്നുമാണ് നടൻ ആസിഫ് അലി പറഞ്ഞത്. അതിജീവിതയ്ക്ക് നീതി ലഭിക്കണം എന്നായിരുന്നു തൻ്റെ നിലപാട്. അത് ആരെങ്കിലും ശിക്ഷിക്കപ്പെടണം എന്നല്ല. കോടതി വിധിയെക്കുറിച്ച്‌ എന്തെങ്കിലും പറഞ്ഞാല്‍ അത് കോടതി നിന്ദ ആകുമെന്നും ആസിഫ് അലി പ്രതികരിച്ചു.

തദ്ദേശ തെരഞ്ഞെടുപ്പില്‍ തൊടുപുഴയില്‍ വോട്ട് ചെയ്യാനെത്തിയപ്പോഴാണ് വിഷയത്തില്‍ ആസിഫ് അലി മാധ്യമങ്ങളോട് പ്രതികരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏത് സമയത്തും അതിജീവിതക്കൊപ്പമാണ്. പിന്തുണയുമുണ്ട്. വിധിയെ കുറിച്ച്‌ അഭിപ്രായം പറയാനുള്ളയാളല്ല ഞാൻ. അതിജീവിതയോട് സംസാരിക്കാൻ കഴിഞ്ഞിട്ടില്ല. ആരും പ്രതികരിച്ചിട്ടില്ല. അതിജീവിതയുടെ പ്രതികരണം നേരിട്ട് അറിയിക്കുമായിരിക്കും. എല്ലാവരും വളരെ കരുതലോടെ പ്രതികരിക്കേണ്ട വിഷയം കൂടിയാണിത്. പല തരത്തിലും വ്യാഖ്യാനിക്കപ്പെടാൻ സാധ്യതയുള്ള ഒരു ടോപ്പിക്കാണിത്. പറയുന്നത് കൃത്യതയോടെ പറയണം. പല അഭിപ്രായങ്ങളും വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട്. അതെല്ലാം സോഷ്യല്‍ മീഡിയ ആക്രമണത്തിലേക്കെല്ലാം പോയിട്ടുണ്ട്. പറയാനുള്ളത് കൃത്യമായി മനസ്സിലാക്കി സംസാരിക്കണമെന്നും ആസിഫ് അലി പറഞ്ഞു.