കോട്ടയം നഗരസഭകളില്‍ എറ്റവും മികച്ച പോളിങ്ങ് ഈരാറ്റുപേട്ടയില്‍; ഏറ്റവും കൂടുതല്‍ പേര്‍ വോട്ട് ചെയ്തത് കോട്ടയത്ത്

Spread the love

കോട്ടയം: പ്രശ്നങ്ങളും തടസങ്ങളും ഇല്ലതെ കോട്ടയം ജില്ലയിൽ പോളിംഗ് പുരോഗമിക്കുന്നു. കോട്ടയം ജില്ലയിൽ ഇതുവരെ 14.11 ശതമാനം പോളിംഗ്.

video
play-sharp-fill

നഗരസഭകളില്‍ എറ്റവും മികച്ച പോളിങ്ങ് ഈരാറ്റുപേട്ടയിലാണ്. രാവിലെ ഏഴിനു തന്നെ മിക്കയിടത്തും വോട്ടിങ്ങ് ആരംഭിച്ചു.ഒരിടത്തും തടസം നേരിട്ടതായി റിപ്പോർട്ടുകളില്ല.

ത്രിതലപഞ്ചായത്തുകളും നഗരസഭകളും ഉള്‍പ്പെടെ ജില്ലയിലെ 89 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ 1611 നിയോജകമണ്ഡലങ്ങളില്‍ 16,41,249 പേരാണ് വിധിയെഴുതുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വോട്ടര്‍മാരില്‍ 8,56,321 സ്ത്രീകളും 7,84,842പുരുഷന്‍മാരും ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തില്‍പെട്ട 13 പേരും പ്രവാസി വോട്ടര്‍മാരും ഉള്‍പ്പെടുന്നു.

ആകെ 5281 പേരാണു ജനവധി തേടുന്നത്. ജില്ലാ പഞ്ചായത്ത്-83, ബ്ലോക്ക് പഞ്ചായത്ത്-489, പഞ്ചായത്ത്- 4032, നഗരസഭ-677 എന്നിങ്ങനെയാണ് വിവിധ തലങ്ങളിലെ സ്ഥാനാര്‍ഥികളുടെ എണ്ണം.

രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെയാണു പോളിങ്ങ്. ആറു വരെ വരി നില്‍ക്കുന്നവര്‍ക്കു ടോക്കണ്‍ നല്‍കി വോട്ട് ചെയ്യുന്നതിനു സൗകര്യമേര്‍പ്പെടുത്തും.