
തൃശ്ശൂർ: കാഞ്ഞാണി കാരമുക്കില്‍ യുവതിയെ വീട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാഞ്ഞാണിയിലെ വസ്ത്രവ്യാപാര സ്ഥാപനത്തിലെ ജീവനക്കാരി ചാലക്കുടി സ്വദേശി നീതുവിനെ (34) യാണ് ഇന്നു രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്.
കുട്ടികളാണ് അമ്മ മരിച്ചു കിടക്കുന്നത് കണ്ടത്. കാരമുക്ക് ഐടിഐ റോഡില്‍ പുത്തൻപുരയ്ക്കല്‍ സലീഷിൻ്റെ ഭാര്യയാണ് മരിച്ച നീതു. സംഭവ ശേഷം നീതുവിൻ്റെ ഭർത്താവ് സലീഷിനെ കാണാതായി.


