ശബരിമല സ്വര്‍ണക്കൊള്ളക്ക് പിന്നില്‍ അന്താരാഷ്ട്ര കള്ളക്കടത്ത് സംഘം; എസ്‌ഐടിക്ക് ചെന്നിത്തലയുടെ കത്ത്

Spread the love

ശബരിമല സ്വര്‍ണക്കൊള്ളക്ക് പിന്നില്‍ അന്താരാഷ്ട്ര കള്ളക്കടത്ത് സംഘമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല.  കാണാതെ പോയ സ്വര്‍ണപ്പാളികളുടെ ഇടപാട് നടന്നത് 500 കോടിക്കെന്ന് അറിവ് കിട്ടിയതായും അദ്ദേഹം പറഞ്ഞു.

video
play-sharp-fill

ഇക്കാര്യം വ്യക്തമാക്കി പ്രത്യേക അന്വേഷണ സംഘത്തിന് (എസ് ഐ ടി) അദ്ദേഹം കത്ത് നല്‍കി. തനിക്ക് ഇതുസംബന്ധിച്ച്‌ വിവരം ലഭിച്ചിട്ടുണ്ട്. പുരാവസ്തു കള്ളക്കടത്ത് സംഘങ്ങളുടെ കൊള്ളയിലുള്ള പങ്കിനെ കുറിച്ച്‌ അന്വേഷിക്കണം. ഈ സംഘത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ തയ്യാറാണ്. ഓപറേഷനെ കുറിച്ച്‌ നേരിട്ട് അറിയുന്ന വ്യക്തിയെ കുറിച്ച്‌ വിവരം നല്‍കാം. കള്ളക്കടത്തിലെ മുഖ്യ സംഘാടകര്‍ ഇപ്പോഴും അന്വേഷണ പരിധിക്ക് പുറത്താണെന്നും ചെന്നിത്തല കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്.