
വളരെ എളുപ്പത്തിൽ തയാറാക്കാവുന്ന റവ ഇഡ്ഡലി, രുചി കുറയാതെ പെട്ടെന്ന് ഒരുക്കാം.
റവ -1കപ്പ്
തൈര് -1/4cup
പച്ചമുളക് -1
കടുകു -1/2സ്പൂൺ
ഉഴുന്ന് പരിപ്പ് -1സ്പൂൺ
നല്ലെണ്ണ -2സ്പൂൺ
നെയ്യ് -1സ്പൂൺ
ജീരകം-1/2സ്പൂൺ
കായപ്പൊടി -1 നുള്ള്
മല്ലി ഇല -1 സ്പൂൺ
ഉപ്പു -ആവിശ്യത്തിന്
കറിവേപ്പില -കുറച്ചു
തയാറാകുന്ന വിധം –

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
1)ഒരു പാത്രം എടുത്തു തൈര്, റവ, ഉപ്പു ചേര്ത്തു നല്ലപോലെ മിക്സ് ചെയ്യുക..
2)കുറച്ചു വെള്ളം ഒഴിച്ച് ദോശ മാവ് പഥത്തിൽ കലക്കി വെക്കുക.
3)ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാകുമ്പോൾ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ നെയ്യ് ഒഴിച്ച് കടുകു,
ഉഴുന്ന്, മല്ലിയില, കറിവേപ്പില,പച്ച മുളകു ജീരകം ചേർക്കാം..
4)കായപ്പൊടി ചെറുത് തീ ഓഫ് ചെയ്യാം. ഈ മിക്സ് മാവിൽ ഒഴിച്ച് കലക്കുക..
15 മിന്റ് അങ്ങനെ തന്നെ അടച്ചു വെക്കുക.
പിന്നീട് ഇഡലി പാത്രത്തിൽ ഇഡലി ഒഴിച്ച് വേവിച്ചെടുക്കാം



