ദേശീയപാതകളില്‍ ഇനി ഇലക്‌ട്രോണിക് ടോള്‍; പുതിയ സംവിധാനം ഒരു വര്‍ഷത്തിനകമെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി

Spread the love

ദേശീയപാതകളിലൂടെ തടസമില്ലാത്ത യാത്ര സാധ്യമാക്കുന്ന പുതിയ ഇലക്ട്രോണിക് ടോള്‍ സംവിധാനം ഒരുവർഷത്തിനകം രാജ്യത്തു സാധ്യമാക്കുമെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി. നിലവിലുള്ള ടോള്‍ സംവിധാനം ഒരു വർഷത്തിനകം പൂർണമായി നിർത്തലാക്കുമെന്നും പത്തിടങ്ങളില്‍ പുതിയ സംവിധാനം നടപ്പിലാക്കിയിട്ടുണ്ടെന്നും ഗഡ്കരി ലോക്സഭയില്‍ പറഞ്ഞു.

video
play-sharp-fill

ടോള്‍ പിരിവിന്റെ പേരില്‍ ആരും നിങ്ങളെ ഇനി തടയില്ലെന്നും മന്ത്രി വ്യക്തമാക്കി. അടുത്തിടെ പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയനുസരിച്ച്‌ ദേശീയ പേമെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യ വികസിപ്പിച്ചെടുത്ത ദേശീയ ഇലക്ട്രോണിക് ടോള്‍ കളക്ഷൻ (എൻഇടിസി) പ്രോഗ്രാമിലൂടെയാണ് യാത്രക്കാർക്ക് ഇലക്ട്രോണിക് പേമെന്റ് നടത്താൻ കഴിയുന്നത്.

വാഹനത്തിന്റെ വിൻഡ് സ്ക്രീനില്‍ ഘടിപ്പിച്ചിരിക്കുന്ന റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ (ആർഎഫ്‌ഐഡി) അധിഷ്ഠിതമായ ഉപകരണത്തിലൂടെയാണ് ടോള്‍ പിരിവ് സാധ്യമാകുന്നത്. ടോള്‍ പ്ലാസയില്‍ വാഹനം നിർത്താതെതന്നെ ഉപയോക്താവിന്റെ ബന്ധപ്പെട്ട അക്കൗണ്ടില്‍നിന്ന് ടോള്‍ പേമെന്റുകള്‍ സ്വയമേ നടത്താൻ ഈ ഉപകരണത്തിലൂടെ കഴിയും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group