
കോഴിക്കോട്: രാഹുല്‍ മാങ്കൂട്ടത്തിലുമായുള്ള വ്യക്തിപരമായ സൗഹൃദം രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്നിട്ടില്ലെന്ന് ഷാഫി പറമ്പില്‍ എംപി.
ആരിലേക്കും ചൂഴ്ന്നിറങ്ങാനുള്ള ശ്രമം നടത്തിയിട്ടില്ല. രാഷ്ട്രീയപ്രവര്‍ത്തനങ്ങളെ പിന്തുണച്ചിരുന്ന കാലത്ത് ക്രിമിനല്‍ പരാതികള്‍ ഉണ്ടായിട്ടില്ലെന്നും പരാതിയില്‍ കോണ്‍ഗ്രസ് പാര്‍ട്ടി സ്വീകരിച്ച നടപടിയോടൊപ്പമാണ് താനെന്നും ഷാഫി പറമ്പില്‍ കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു.
‘രേഖാമൂലം പരാതി ലഭിക്കുന്നതിന് മുൻപ് തന്നെ പ്രാഥമികമായി പാര്‍ട്ടി നടപടിയെടുത്തിട്ടുണ്ട്. ഒരു ആക്ഷേപം ഉയര്‍ന്നയുടന്‍ നടപടിയെടുക്കാന്‍ കേരളത്തിലെ മറ്റേതൊരു രാഷ്ട്രീയപ്പാര്‍ട്ടിക്കും കഴിഞ്ഞിട്ടില്ല. പിന്നീട് കേസില്‍ പൊലീസ് നടപടികള്‍ തടസ്സപ്പെടാതിരിക്കാനുള്ള സൗകര്യമൊരുക്കാനും കോണ്‍ഗ്രസ് മടിച്ചില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പാര്‍ട്ടിക്ക് ലഭിച്ച പരാതിയും ഒറ്റയ്ക്ക് അന്വേഷിക്കുന്നതിന് പകരം പാര്‍ട്ടി ഡിജിപിക്ക് കൈമാറി. എല്ലാം നിയമപരമായിട്ട് മുന്നോട്ട് പോവട്ടെയെന്നാണ് തുടക്കംമുതലേ കെപിസിസിയുടെ നിലപാട്.’ ഷാഫി വ്യക്തമാക്കി.



