
കോട്ടയം: ദുരന്തസാധ്യത മുൻ നിർത്തി പടക്ക കടകൾക്ക് ദൂരപരിധി കർശനമാക്കണമെന്ന് മനുഷ്യാവകാശ പ്രവർത്തകനായ എബി ഐപ്പ് ആവശ്യപ്പെട്ടു.
പ്രധാന മാർക്കറ്റുകൾ ,തിരക്കുള്ള വ്യാപാര കേന്ദ്രങ്ങൾ ,ബസ്കാത്തിരിപ്പു കേന്ദ്രങ്ങൾ ,വിദ്യാഭ്യാസ ആരോഗ്യ സ്ഥാപനങ്ങൾ തുടങ്ങിയവയ്ക്ക് സമീപം പ്രവർത്തിക്കുന്ന പടക്കവിൽപ്പനകടകൾ അവിടെനിന്നു മാറ്റുവാൻ കർശന നടപടി സ്വീകരിക്കണമെന്ന് ഇദ്ദേഹം ആവശൃപ്പെട്ടു.
ഇതു സംബന്ധിച്ച് മുഖ്യമന്ത്രിക്കു നിവേദനം നൽകിയതായി എബി ഐപ്പ് പറഞ്ഞു. യാതൊരു സുരക്ഷാ മാനദണ്ഡവു൦ംപാലിക്കാതെയാണ് പടക്കകടകൾ പ്രവർത്തിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പടക്ക മൊത്തക്കടകൾ പ്രവർത്തിക്കുന്നത് മാർക്കറ്റുകളിലാണ്. ഇത് വലിയ ദുരന്തങ്ങൾക്ക് കാരണമാകുന്നതാണ്. അതിനാൽ ഈ കാര്യത്തിൽ അടിയന്തര നടപടി വേണമെന്നാണ് ആവശ്യം.









