Spread the love

ശബരിമല:  ചന്ദ്രാനന്ദൻ റോഡില്‍ മരക്കൂട്ടത്തിന് സമീപം പുതിയ ബയോ ടോയ്ലറ്റ് ബ്ലോക്ക് സ്ഥാപിച്ചു. അഞ്ച് ടോയ്ലറ്റ് ഉള്‍പ്പടുന്ന കണ്ടെയ്നർ ബയോ ടൊയ്ലറ്റാണ് സ്ഥാപിച്ചത്. 5000 ലിറ്ററാണ് ടാങ്കിൻ്റെ ശേഷി. ഏറ്റവും പുതിയ സംവിധാനമായ ഇവിടെ വൈദ്യുത വിളക്കും മേല്‍ക്കൂരയും ഉണ്ട്.

video
play-sharp-fill

ടെണ്ടർ പ്രകാരം ശുബ്ര ബയോടെക് ആണ് 9 ലക്ഷം രൂപ ചെലവില്‍ ടോയ്ലറ്റ് ബ്ലോക്ക് സ്ഥാപിച്ചത്. പഴയ ബയോടോയ്ലറ്റ് നിന്നും കൂടുതല്‍ സൗകര്യവും പുതുമയുമുള്ള ടോയ്ലറ്റ് സംവിധാനമാണിത്. നേരത്തെതന്നെ 11 ബയോ ടോയ്ലറ്റുകള്‍ ചന്ദ്രാനന്ദൻ റോഡില്‍ സ്ഥാപിച്ചിരുന്നു.