
വൈക്കം: ശിവപഞ്ചാക്ഷരി മന്ത്രത്താൽ മുഖരിതമായ ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ വൈക്കം മഹാദേവ ക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ വൈക്കത്തഷ്ടമി ഉത്സവത്തിന് കൊടിയേറി.
തന്ത്രിമാരായ ഭദ്രകാളിമറ്റപ്പള്ളി നാരായണൻ നമ്പൂതിരി, കിഴക്കിനേടത്ത് മേക്കാട് മാധവൻനമ്പൂതിരി എന്നിവരുടെ സാന്നിദ്ധ്യത്തിൽ രാവിലെ 6.30നും 7.30നും മധ്യേയാണ് പരമേശ്വരനമ്പൂതിരി കൊടിയേറ്റിയത്. കൊടിയേറ്റ് ദർശന പുണ്യം നേടാൻ ആയിരങ്ങളാണ് ക്ഷേത്രാങ്കണത്തിൽ എത്തിയത്.
കലാമണ്ഡപത്തിൽ ചലച്ചിത്രതാരം ദീലീപ് ഭദ്രദീപ പ്രകാശനം നിർവഹിച്ചു. ദിലീപിനൊപ്പം നടി ഗൗരിനന്ദനയുമുണ്ടായിരുന്നു. പ്രസിദ്ധമായ വൈക്കത്തഷ്ടമി ഡിസം 12നാണ്. അഷ്ടമി ദർശനം വെളുപ്പിന് 4.30 നും ഉദയനാപുരത്തപ്പന്റെ വരവ് , അഷ്ടമി വിളക്കും രാത്രി 10നുമാണ് .

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഡിസം 13ന് വൈകുന്നേരം അഞ്ചിന് ആറാട്ട് .
ഏഴാം ഉത്സവം ദിനത്തിൽ രാത്രി 11ന് ഋഷഭവാഹനമെഴുന്നളളിപ്പ്, എട്ടിന് വടക്കും ചേരിമേൽ എഴുനള്ളിപ്പ്, ഒൻപതിന് വൈകുന്നേരം അഞ്ചിന് കാഴ്ച ശ്രീബലി, തെക്കുംചേരിമേൽ എഴുന്നളളിപ്പ്, 10ന് രാവിലെ 10ന് വലിയശ്രീബലി, രാത്രി 11ന് വലിയ വിളക്ക് എന്നിവയാണ് പ്രധാന ചടങ്ങുകൾ.
.



