Spread the love

അന്തര്‍സംസ്ഥാന ബസ് സര്‍വീസില്‍ സംസ്ഥാനങ്ങള്‍ തമ്മിലുള്ള നികുതിത്തര്‍ക്കത്തില്‍ യാത്രക്കാര്‍ പെരുവഴിയിലാകുന്നു. കേരളത്തില്‍നിന്ന് പോകുന്ന ബസുകള്‍ അയല്‍സംസ്ഥാനത്തിന്റെ അതിര്‍ത്തി കടന്നുകഴിഞ്ഞാല്‍ ആ സംസ്ഥാനങ്ങളിലെ മോട്ടോര്‍വാഹനവകുപ്പ് അധികൃതര്‍ ബസുകള്‍ തടയും.

video
play-sharp-fill

കേരളത്തില്‍നിന്ന് പ്രധാനമായും കര്‍ണാടക, തമിഴ്നാട്, പോണ്ടിച്ചേരി, ഹൈദരാബാദ് തുടങ്ങിയ സംസ്ഥാനങ്ങളിലേക്കാണ് സര്‍വീസ് നടത്തുന്നത്. സംസ്ഥാന പെര്‍മിറ്റില്ലെന്ന കാരണത്താലാണ് ബസുകൾ തടയുന്നത്.ഇതേ രീതിയില്‍ മറുനാട്ടില്‍നിന്നുള്ള ബസുകള്‍ക്ക് കേരളവും പിഴ ഈടാക്കുന്നുണ്ട്.

ബസുകള്‍ തടയുകയും സംസ്ഥാന പെര്‍മിറ്റ് എടുക്കാത്തതിനാല്‍ ലക്ഷങ്ങള്‍ പിഴയീടാക്കുകയും ചെയ്തതിനെത്തുടര്‍ന്ന് കേരളത്തില്‍നിന്നുള്ള ബസുകള്‍ ഒരാഴ്ചയോളം സര്‍വീസ് നിര്‍ത്തിവെച്ച് സമരംചെയ്തിരുന്നു. 2023-ല്‍ കേന്ദ്രം പുറത്തിറക്കിയ ഉത്തരവ് പ്രകാരം ഓള്‍ ഇന്ത്യ പെര്‍മിറ്റിനായി മൂന്നുമാസത്തേക്ക് 90,000 രൂപ ഫീസ് ഇനത്തില്‍ അടച്ചാല്‍ മതി. ഇതുകാരണം സംസ്ഥാനങ്ങള്‍ക്ക് ലഭിക്കേണ്ട നികുതി ഇല്ലാതാവുമെന്നു ചൂണ്ടിക്കാട്ടി ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. എന്നാല്‍, കോടതി അതതു സംസ്ഥാനങ്ങളിലെ ഹൈക്കോടതികളോട് തീരുമാനമെടുക്കാനാണ് നിര്‍ദേശിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പലരും വിവിധ വെബ്‌സൈറ്റുകളില്‍നിന്ന് ഓണ്‍ലൈനായാണ് ടിക്കറ്റ് ബുക്ക് ചെയ്യുന്നത്. യാത്രചെയ്യുന്നതിനിടെ അയല്‍സംസ്ഥാനങ്ങളിലെ അധികൃതര്‍ ബസ് തടയുമ്പോഴാണ് നികുതിയെക്കുറിച്ചുള്ള കാര്യങ്ങളറിയുന്നത്. ഇങ്ങനെവരുമ്പോള്‍ അത്യാവശ്യമായി യാത്രചെയ്യുന്നവര്‍ വലിയ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്. രാത്രിയില്‍ പെരുവഴിയിലാവുന്ന സംഭവംവരെ ഉണ്ടാകുന്നു.

 

 

.