
പള്ളിക്കത്തോട്: തട്ടുകടയില്‍ നിന്നും അങ്കത്തട്ടിലേക്ക് ഒരു സ്ഥാനാർഥി. കോട്ടയം ജില്ലയില്‍ പള്ളിക്കത്തോട് പഞ്ചായത്തിലെ 10-ാം വാർഡില്‍ സിപിഐ സ്ഥാനാർഥിയായി മത്സരിക്കുന്നത് ബിനു ജെ.ചക്കാമ്പുഴ ആണ്.
പകല്‍ സമയം ഓട്ടോറിക്ഷ ഓടിച്ചും വൈകിട്ട് നാലു മുതല്‍ അർധരാത്രി വരെ സ്വന്തം തട്ടുകട നടത്തിയുമാണ് ബിനുവിന്റെ ഉപജീവനം.
18 വർഷമായി പള്ളിക്കത്തോട്ടില്‍ തങ്കൂസ് എന്ന തട്ടുകട നടത്തിവരികയാണ് ഈ സ്ഥാനാർത്ഥി. ബിനു ജെ.ചക്കാമ്പുഴയുടെ വിളിപ്പേരാണ് തങ്കു. കക്ഷി രാഷ്ട്രീയ ഭേദമന്യേ നാട്ടുകാരുമായി നല്ല സൗഹൃദത്തിലാണെന്നും ഓട്ടോ ഡ്രൈവർ ജോലി

Whatsapp Group 1 | Whatsapp Group 2 |Telegram Group
ആളുകളുമായി ആഴത്തിലുള്ള ബന്ധങ്ങള്‍ സൃഷ്ടിക്കാൻ കാരണമായെന്നും തങ്കു പറയുന്നു. ഈ സൗഹൃദങ്ങള്‍ വോട്ടാക്കി മാറ്റാൻ സാധിക്കുമെന്ന പ്രതീക്ഷ ബിനുവിനുണ്ട്.
പള്ളിക്കത്തോട് പഞ്ചായത്തിലെ 10-ാം വാർഡില്‍ എൻഡിഎ സ്ഥാനാർഥി മുൻ ബിജെപി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റും കായികാധ്യാപകനുമായ സതീഷ് ചന്ദ്രനാണ്. മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റും ബ്ലോക്ക് അംഗവുമായിരുന്ന സതീഷ് വാസുവാണ് യുഡിഎഫ് സ്ഥാനാർഥി



